Kerala

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി ഗണേശനെ പുറത്തിറക്കില്ല;സി ഐ ടി യു കട്ടക്കലിപ്പിൽ

 

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്‌ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങിയില്ലെന്ന് സിഐടിയു നേത്യത്വം പ്രതികരിച്ചു.

മറ്റ് മന്ത്രിസഭയിരുന്ന എക്സ്‌പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിവുനറിയാമെന്ന് ഡ്രൈവിംഗ് സ്കൂൾ യൂണിയൻ സംസ്ഥാന പ്രസിഡൻറും സിപിഎം നേതാവുമായ കെ കെ ദിവാകരൻ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സർക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സിഐടിയു ജനറൽ സെക്രട്ടറി അനിൽകുമാറും വ്യക്തമാക്കി.

ഡ്രൈവിംഗ് പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡ്രൈവിംഗ് സ്കൂൾ യൂണിയൻ സംസ്ഥാന പ്രസിഡൻറും സിപിഎം നേതാവുമായ കെ കെ ദിവാകരൻ. ടെസ്റ്റ് നടത്താൻ ഇൻസ്ട്രക്ടർമാരെ നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്.

രണ്ടര ലക്ഷം പേരാണ് ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. വൻകിട മുതലാളിമാർക്ക് വേണ്ടിയാണ് മന്ത്രി പ്രവർത്തിക്കുന്നതെന്നും സ്വയം തൊഴിൽ കണ്ടെത്തിയവരെ പട്ടിണിക്കിട്ടുകയാണ് എൽഡിഎഫ് സർക്കാരെന്നും സിഐടിയു നേത്യത്വം കുറ്റപ്പെടുത്തി. ഗണേഷ് മറ്റ് ചില മന്ത്രിസഭയിലും അംഗമായിട്ടുണ്ടാകാം. ആ എക്സ്‌പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കണ്ട. അത് തിരുത്താൻ സിഐടിയു അറിയാമെന്നാണ് കെ കെ ദിവാകരൻ സമര വേദിയിൽ പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top