Kerala

ഇടുക്കിയുടെ മിടുക്കനായിരുന്നു;ഇപ്പോൾ അക്ഷര നഗരിയുടെ അർജുന പുത്രനും:ഫ്രാൻസിസ് ജോർജ് എം പി ക്ക് ഇന്ന് ചെറുതോണിയിൽ ഉജ്ജ്വല സ്വീകരണം

ഇടുക്കി :ഇടുക്കി വളർത്തിയ മിടുക്കൻ  അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ക്ക് സ്വീകരണവും കേരളാ കോൺഗ്രസ് ജില്ലാ യോഗവും 10 – ന് ചെറുതോണിയിൽ .
കോട്ടയം എം.പിയായി തെരഞ്ഞെടുത്ത കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജിന് കേരള കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. 10-ാം തീയതി തിങ്കളാഴ്ച രാവിലെ 11 -ന് ആണ് സ്വീകരണം നൽകുന്നത് .

ചെറുതോണിയിൽ ജില്ലാ കമ്മറ്റി ഓഫീസിൽ നടക്കുന്ന കേരളാ കോൺഗ്രസ് ജില്ലാക്കമ്മറ്റിയുടെ ജനറൽ ബോഡി യോഗത്തിലാണ് സ്വീകരണം നൽകുന്നത്. ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ്അധ്യക്ഷത വഹിക്കും. സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. ജില്ലാകമ്മറ്റിയംഗങ്ങളും പോഷകസംഘടനകളുടെ സംസ്ഥാന -ജില്ലാ നേതാക്കളും യോഗത്തിന് എത്തണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഉലഹന്ന ൻ അറിയിച്ചു.

ഇടുക്കിയുടെ എം പി ആയിരുന്ന്കൊണ്ട് കർഷക പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് ശ്രദ്ധ നേടിയ മികച്ച എം പി ആയിരുന്നു അഡ്വ കെ ഫ്രാൻസിസ് ജോർജ് .ഭാഷയിലുള്ള പ്രാവീണ്യം കർഷക പ്രശ്നത്തിൽ വേണ്ടുവോളം ഉപയോഗിച്ച കർഷക നേതാവായിരുന്നു അഡ്വ കെ ഫ്രാൻസിസ് ജോർജ് .അനേകം പാർലമെന്ററി സമിതികളിൽ അംഗമായിരുന്നു കൊണ്ട് സഹ എം പി മാറുമായും ഊഷ്മള ബന്ധം സൃഷ്ടിച്ചിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top