കോട്ടയം :കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പോടെയാണ് യു ഡി എഫ് പ്രവർത്തകരും നേതാക്കളും അപു ജോൺ ജോസഫ് ആരാണെന്ന് കൂടുതൽ അറിയുന്നത് .ലാളിത്യമുള്ള പെരുമാറ്റം എല്ലാവരെയും ആകർഷിച്ചു.ഏറ്റുമാനൂരിൽ നടന്ന ആദ്യ ചാനൽ ചർച്ചയിൽ തന്നെ പ്രമുഖരായ എതിർ നേതാക്കളെ തന്റെ ശക്തമായ വാദ മുഖങ്ങളിൽ അമ്പരപ്പിക്കാനുമായി.എൻ ഡി എ യുടെ ജയസൂര്യൻ അദ്ദേഹം റബ്ബറിനെ കുറിച്ച് പറഞ്ഞ വാദ മുഖങ്ങളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു .
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തൃശൂർ എം പി സുരേഷ് ഗോപി യുടെ ചിത്രം യേശുക്രിസ്തുവിന്റെ ചിത്രത്തോട് മോർഫ് ചെയ്തു ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ അദ്ദേഹം പറഞ്ഞ ഒരു കുറിപ്പാണു വൈറൽ ആവുന്നത് .ഇങ്ങനെ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ഇട്ടതിന് ശേഷം അയാൾക്ക് അയാൾക്ക് സമൂഹത്തിൽ സുരക്ഷിതമായി വ്യാപരിക്കാമെങ്കിൽ അത് ലോക ക്രൈസ്തവ സഭയുടെ മാഹാത്മ്യമാണ്.. യേശു ക്രിസ്തു വിശ്വാസികളോട് ആഹ്വാനം ചെയ്ത ക്ഷമയുടെയും സമാധാനത്തിന്റെയും ഉദാഹരണമാണ് എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ അപു ജോൺ ജോസഫ് പങ്കു വച്ചിരിക്കുന്നത് .
ഇത് മറ്റൊരാൾ സമൂഹമാധ്യമങ്ങളിൽ ഇട്ട ഒരു ചിത്രമാണ്.ഇതാണ് യേശു ക്രിസ്തു സ്ഥാപിച്ച സഭയുടെ മഹത്വം. ഒരു ചെകിട്ടത്തടിച്ചാൽ മറ്റെ ചെകിടം കാണിച്ചു കൊടുക്കുക. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഇങ്ങനെ ഒരു സംഭവം സമൂഹമാധ്യമങ്ങളിൽ ഇട്ടതിന് ശേഷം അയാൾക്ക് അയാൾക്ക് സമൂഹത്തിൽ സുരക്ഷിതമായി വ്യാപരിക്കാമെങ്കിൽ അത് ലോക ക്രൈസ്തവ സഭയുടെ മാഹാത്മ്യമാണ്.. യേശു ക്രിസ്തു വിശ്വാസികളോട് ആഹ്വാനം ചെയ്ത ക്ഷമയുടെയും സമാധാനത്തിന്റെയും ഉദാഹരണമാണ്.
ഞാൻ അഭിമാനത്തോടെ കരുതുന്ന എന്റെ ഭാരതീയ പാരമ്പര്യത്തിൽ, സംസ്കാരത്തിൽ വേറെ ഏതെങ്കിലും വിശ്വാസ സമൂഹത്തെക്കുറിച്ച് ഈ വിധത്തിലുള്ള പരാമർശങ്ങൾ വന്നിരുന്നെങ്കിൽ ഇവിടെ ഒരുപക്ഷേ ചോരപ്പുഴകൾ ഒഴുകിയിരുന്നേനെ. ഹിന്ദുവെന്നോ, മുസൽമാനെന്നോ, ക്രിസ്ത്യാനിയേന്നോ, ജൈനനെന്നോ, സിക്കെന്നോ, ബുദ്ധനെന്നോ വകഭേദമില്ലാതെ ഓരോ ഇന്ത്യാക്കാരനും സമാധാനത്തോടെ, സാഹോദര്യത്തോടെ ജീവിക്കുന്ന എന്റെ മാത്രുരാജ്യമാണ് എന്റെ സ്വപ്നം. നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജി സ്വപ്നം കണ്ട നമ്മുടെ ഇന്ത്യ/ഭാരതം/ഹിന്ദുസ്ഥാൻ എന്ന വിവിധ പേരുകളിൽ ലോകമെമ്പാടും അറിയപ്പെടുന്ന എന്റെ മാത്രുരാജ്യം.
P.S. ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞാൽ തകരുന്നതല്ല രണ്ടായിരം ആണ്ടിനുമുകളിൽ നില നിൽക്കുന്ന ക്രൈസ്തവ സഭയും വിശ്വാസികളും എന്ന് ക്രൈസ്തവ വിശ്വാസികൾ മനസിലാക്കിയാൽ നന്ന്. നമ്മുടെ മാത്രുരാജ്യത്തെ വിഭജിക്കുന്ന ചില തത്പര കക്ഷികളുടെ നിലപാടുകൾ തിരിച്ചറിയുക.
അപു ജോസഫ്
കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം