കാഞ്ഞിരപ്പള്ളി : കപ്പാടിന്റെ ക്ദഷ്ട്ടപ്പാട് ഇനിയെന്ന് തീരും. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയ്ക്കു പോകുന്ന റൂട്ടിൽ കപ്പാടിന് സമീപമുള്ള റോഡിലെ ഓട ജനങ്ങൾക്ക് ഭീഷണിയായി .പ്രസിദ്ധരായ കമ്പനിയാണ് ടാർ ചെയ്തു സൈഡിലുള്ള ഓടയോക്കെ സ്ലാബിട്ട് മൂടിയത് ,പക്ഷ കപ്പാട് ഭാഗത്ത് റോഡി സൈഡിലെ ഓടയ്ക്ക് സ്ലാബിടാതെ പോയപ്പോൾ പ്രസിദ്ധരായ കമ്പനിയോട് അങ്ങനെ ചെയ്യരുത് എന്ന് പറയാൻ ഒരു ജന പ്രതിനിധിയുടെയും നാവ് പൊങ്ങിയില്ല .
സ്ലാബിടാത്ത ഓടയിൽ വീണ് ഇരു ചക്ര വാഹനങ്ങളും കാറും തകരുന്നത് നിത്യ സംഭവമാണ് .പക്ഷെ അധികാരികൾക്ക് അതൊന്നും പ്രശ്നമല്ല .കൂട്ട മരണങ്ങൾ സഭാവിച്ചാലേ അധികാരികൾ തിരിഞ്ഞു നോക്കൂ എന്നാണ് ഇതേ കുറിച്ച് നാട്ടുകാർ പറയുന്നത് .സ്‌കൂളും ;പള്ളിയും .അങ്കണവാടിയുമൊക്കെ ഉള്ള തിരക്ക് പിടിച്ച സ്ഥലമാണ് ഇത് .
വാഹനങ്ങൾ അടുത്ത് വരുമ്പോൾ കുട്ടികൾ ഈ ഓടയോട് ചേർന്നാണ് നടക്കുന്നത്.ഒരുവേള നിയന്ത്രണം തെറ്റിയാൽ; ഓടയിൽ വീണു ഗുരുതര പരിക്കേറ്റത് തന്നെ.എന്നാൽ ചില ഭാഗങ്ങളിൽ ഓടയ്ക്കു മുകളിൽ സ്ളാബിട്ടു കൈപ്പിടിയും വച്ചിട്ടുണ്ട് .എന്നാൽ ഈ ഭാഗത്തെ ഓട സ്ലാബിടാത്തതെന്തേ എന്ന് ചോദിയ്ക്കാൻ അധികാരികൾ മുതിരാത്തതിന്റെ ഗുട്ടൻസ് ആർക്കും മനസിലാവുന്നില്ല .പ്രസിദ്ധ കമ്പനിയോട് കൈമടക്ക് വാങ്ങിയവർക്ക് എങ്ങനെ മുഖത്ത് നോക്കി പറയാൻ കഴിയുമെന്നാണ് നാട്ടുകാരുടെ ചോദ്യം .അധികാര കേന്ദ്രങ്ങളിൽ പരാതി പറഞ്ഞു മടുത്ത ജനങ്ങൾ തങ്ങളെ ആര് രക്ഷിക്കും എന്നാണ് ചോദിക്കുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ