Kerala
ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ സെമിനാറും പഠനോപകരണ വിതരണവും നടത്തി
പാലാ: ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ സെമിനാറും പഠനോപകരണ വിതരണവും നടത്തി. അമ്പാടി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
സമിതി സംസ്ഥാന പ്രസിഡന്റ് സിബി പരിയാരം അധ്യക്ഷനായി. കേരള ഖാദി ബോർഡ് അംഗം കെ.എസ്.രമേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ സന്തോഷ് മള്ളൂശ്ശേരി, പി.എസ്.ഹരിലാൽ, ജിതിക ജോസഫ്, സൻ മനസ്സ് ജോർജ്, എൻ.എസ്. പ്രശാന്ത്, സന്തോഷ് പുളിക്കൻ, ശോഭന ദിനേശ് എന്നിവർ പ്രസംഗിച്ചു.