പാലാ :ഇനി പേടിക്കാതെ ബാറിൽ കയറി ചായ കുടിക്കാം.ബാറിൽ ചായയോ എന്ന് ശങ്കിക്കുന്നവർക്ക് പാലായിൽ ചായ വിൽക്കുന്ന ഒരു ബാറുണ്ട് .പാലായുടെ സ്വന്തം മിൽക്ക് ബാർ സൊസൈറ്റി .അവിടെ ചായേം കാപ്പീം ഒക്കെ കിട്ടും/.ഈയിടെ കാറിലും .ഇരുചക്ര വാഹനങ്ങളിലും വരുന്നവർക്ക് ഒരു പേടി .അടുത്തുള്ള കൂറ്റൻ ആലിന്റെ പരിതാപ അവസ്ഥയാണ് ബാറിലെത്തുന്നവർക്കു ഭയപ്പാടുണ്ടാക്കിയത് .
പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ആലിന്റെ ഉണങ്ങിയ ശിഖരങ്ങൾ വീണ് വാഹനങ്ങൾ തകരുന്നത് പതിവ് കാഴ്ചയായിരുന്നു.ആൽ മരം ഉണങ്ങി അപകട ഭീഷണി ഉയർത്തുന്നത് കോട്ടയം മീഡിയയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.ഇക്കാര്യം ശ്രദ്ധയിൽ പെട്ട നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഉടനടി അപകട ഭീഷണി ഉയർത്തുന്ന ആൽമരത്തിന്റെ ശിഖരങ്ങൾ വെട്ടി മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു .അടുത്തുള്ള വെള്ളാപ്പള്ളി ;പഞ്ഞിക്കുന്നേൽ കെട്ടിടങ്ങൾക്കും ഉണങ്ങിയ ആൽ മരം ഭീഷണി ആയിരുന്നു .
ആദ്യ ഘട്ടത്തിൽ കുറെ ശിഖരങ്ങൾ നീക്കം ചെയ്‌തെങ്കിലും.മഴ തടസ്സമായതിനെ തുടർന്ന് ജോലികൾ നിർത്തി വയ്ക്കുകയായിരുന്നു .എന്നാൽ ഇന്ന് മാനം തെളിഞ്ഞപ്പോൾ ആൽമരത്തിന്റെ അപകടകരമായ ശിഖരങ്ങൾ വെട്ടി മാറ്റുകയായിരുന്നു.നഗരപിതാവ് ഷാജു വി തുരുത്തൻ.ജോസുകുട്ടി പൂവേലി എന്നിവർ നേതൃത്വം നൽകി.