കാഞിരപ്പള്ളി :ഇണങ്ങിയും പിണങ്ങിയും, ചിരിച്ചും കളിച്ചും അവർ മൂന്നാം തവണയും ” ആ സ്വപ്ന തീരത്തെത്തി .കണ്ണിമല സെൻ്റ് ജോസഫ് ഹെസ്കൂൾ 91-92 Batch ൻ്റെ Re’ union വേറിട്ട അനുഭവമായി. ബാച്ച് മേറ്റ്സ് ആയ ഫാ: മനോജ് പാലക്കുടിയച്ചൻ്റെയും സിസ്റ്റർ അനുപമയുടെയും നേതൃത്വത്തിലാണ് കാഞ്ഞിരപ്പള്ളി SD കോളേജിൽ സംഗമം നടത്തിയത്.
സ്കൂൾ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ എല്ലാവരും വട്ടം കൂടിയിരുന്ന് പങ്കുവെച്ചത് വേറിട്ട അനുഭവമായി.കളിയും പാട്ടുമായി തുടർന്ന പരിപാടി ഇനിയും നമുക്ക് സ്വപ്ന തീരത്തിൻ്റെ നാലാമത്തെ പാർട്ടിൽ കാണാമെന്ന് പറഞ്ഞ് മനോജച്ചൻ്റെ പൂന്തോട്ട ഉദ്യാനവും അതിൽ സ്ഥിരായി സംരക്ഷിയ്ക്കുന്ന പൂമ്പാറ്റകളെയും തുമ്പികളെയും കണ്ട് ഫോട്ടോ സെക്ഷനും നടത്തി അവർ പിരിഞ്ഞു.
സ്കൂൾ ജീവിത ഓർമ്മയിൽ സ്കൂൾ റോഡിൽ കരണ്ട് കമ്പിയുമായി മൽ പിടിത്തം നടത്തിയ സുനിൽ കുമാറിൻ്റെ അനുഭവവും ജീവൻ തിരിച്ചുപിടിച്ച സംഭവും അതിനു ശേഷം പ്രാഥമിക ശുശ്രൂഷയിലെ രസകരമായ കാര്യങ്ങളും അന്ന് ഭീതിയോടെ കണ്ട കൂട്ടുകാർ’ ഇന്ന് സുനിൽ കുമാറിൻ്റെ വിവരണത്തിലുടെ രസകരമായി അനുഭവിച്ചു. നന്ദി പ്രസംഗം നടത്തിയ സിസ്റ്റർ അനുപമ മൂന്നാം തവണയും കൂടാനായതിൻ്റെ സന്തോഷവും നന്ദിയും പങ്കുവച്ചു.ഇനിയും കണ്ടു മുട്ടാമെന്ന പ്രതീക്ഷയുമായി തൂവാന തുമ്പികൾ പിരിഞ്ഞു.