Kerala

പാലാ നഗരത്തിൽലെ നടപ്പാതകളിലെ ടൈലുകൾ പൊട്ടി തകർന്നു കാൽ നടക്കാർക്ക് പരിക്കേൽക്കുമ്പോൾ ഭരണപക്ഷം തമ്മിലടിയുടെ നിറവിൽ രമിക്കുന്നു;ഐ പോഡ് വിവാദക്കാർക്ക് പോഡ് കിട്ടാത്തതിന്റെ കുഴപ്പമെന്നും ജോയി കളരിക്കൽ 

Posted on

പാലാ:പാലാ ടൗണിലെ ഫുട്പാത്തുകള്‍ പലതും തകര്‍ന്നുകിടക്കുകയാണ് . തകര്‍ന്നു കിടക്കുന്ന ടൈലുകളിലും മറ്റും തട്ടി കാല്‍നടയാത്രക്കാരുടെ കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവായിരിക്കുകയാണെന്നും കാൽ നടക്കാർക്കു പരിക്കേൽക്കുമ്പോൾ നഗരസഭയിലെ ഭരണ കക്ഷിക്കാർ വിവാദങ്ങളിൽ രമിക്കുകയാണെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പറഞ്ഞു .ഐ പോഡ് വിവാദത്തിൽ രമിച്ചു കൊണ്ട്  ജനകീയ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുന്ന കൗൺസിലർമാരെ ജനങ്ങൾ ഐ പോഡ് നു പകരം പോഡ് വച്ച് കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.1985 ലെ കരുണാകര ഭരണകാലത്ത് പ്രതിച്ഛായ ചർച്ച നടത്തി ഭരണം എന്നൊന്നില്ലാതായപ്പോൾ കോൺഗ്രസും  ;മാണി ഗ്രൂപ്പും തമ്മിലടിച്ച് പരസ്പ്പരം കലഹിച്ച്‌ ജനശ്രദ്ധ മാറ്റി വിട്ട കാര്യങ്ങളാണ് ഇപ്പോൾ ഓർമ്മ വരുന്നതെന്നും ജോയി കളരിക്കൽ പറഞ്ഞു .

ടൗണില്‍ മെയിന്‍ റോഡില്‍ ഒറ്റ മഴയ്ക്ക് തന്നെ വലിയ വെള്ളക്കെട്ടുകള്‍ ഉണ്ടാകുകയും അതുമൂലം ചെറിയ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും, കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയുമാണുള്ളതെന്നും ഇതിന് പരിഹാരമായി ഓടകളിലെ കല്ലും മണ്ണും നീക്കം ചെയ്ത് ഓടകള്‍ നവീകരിക്കണമെന്നും ആവശ്യപ്പെട്ട് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ പരാതി നല്‍കി.

സ്‌കൂളുകള്‍ തുറക്കുവാന്‍ പോകുന്ന സാഹചര്യത്തില്‍ അനേകം കുട്ടികളും, പ്രായമായവരും കാഴ്ചക്കുറവുള്ളവരും വികലാംഗരുമായ അനേകര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കുവാന്‍ ടൗണിലെ ഫുട്പാത്തുകളുടെ തകര്‍ച്ച പരിഹരിക്കണമെന്നും ഭരണകക്ഷിയിലെ തമ്മിലടി നിര്‍ത്തി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version