Kerala

പരിസ്ഥിതിസൗഹൃദ പ്ലസ് വൺ പ്രവേശനവുമായി എൻ.എസ്സ്.എസ്സ് ഹയർ സെക്കണ്ടറിസ്കൂൾ – കറുകച്ചാൽ

 

കോട്ടയം :കറുകച്ചാൽ : പുതിയ അദ്ധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനമെടുക്കുന്ന വിദ്യാർത്ഥികളെ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നല്കി സ്വീകരിച്ച് വ്യത്യസ്തമാവുകയാണ് കറുകച്ചാൽ എൻ.എസ്സ്.എസ്സ് . ഹയർ സെക്കണ്ടറി സ്കൂൾ .

ഈ വർഷത്തെ ആദ്യപ്രവേശനമെടുത്ത നമിത ആർ. നായർക്ക് വൃക്ഷത്തൈ നല്കിക്കൊണ്ട് പ്രിൻസിപ്പൽ ബി. കൃഷ്ണകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വൃക്ഷത്തൈ വിതരണത്തിന് സീനിയർ അസിസ്റ്റൻ്റ് ജയറാണി.ടി.എ, സ്റ്റാഫ് സെക്രട്ടറി അമ്പിളി എൻ ഇളയത് , പ്രോഗ്രാം ഓഫീസർ പ്രഭാത് എസ്., അസിസ്റ്റൻഡ് പ്രോഗ്രാം ഓഫീസർ ഡോ. പി. രമ്യ വോളൻ്റിയർ ലീഡേഴ്സ് ഗോവർദ്ധൻ ആർ., മീനാക്ഷി മനോജ് എന്നിവർ നേതൃത്വം നല്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top