Politics

ധൂർത്തിനെതിരെ പ്രതികരിച്ച്‌ മാർക്സിസ്റ്റ് അണികൾ :പിണറായിയുടെ ബൂത്തിൽ ബിജെപി ക്കു വോട്ട് ഇരട്ടിയായി

Posted on

മുഖ്യമന്ത്രി പിണറായി വിജയന്റെ ബൂത്തിൽ ബിജെപി വോട്ട് ഇരട്ടിയായതായി റിപ്പോർട്ട്.2019ൽ 53 വോട്ടുകൾ കിട്ടിയിടത്ത് ഇപ്പോൾ ലഭിച്ചിരിക്കുന്നത് 115 വോട്ടാണ് .അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ ഇടത് കോട്ടകളിൽ വിള്ളലുണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരൻ ഭൂരിപക്ഷം നേടി.

കേരളത്തിൽ ഭൂരിപക്ഷം പിടിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിന്റെ കാര്യത്തിൽ നേതാക്കൾക്കിടയിൽ പോലും സംശയം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കെ സുധാകരൻ മികച്ച ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് എത്തിയത്.

ധർമ്മടം നിയമസഭാ മണ്ഡലത്തിൽ എൽ ഡി എഫിന് ഭൂരിപക്ഷമുണ്ട് ;യു  ഡി എഫ് ഭൂരിപക്ഷം നേടി എന്ന് റിപ്പോർട്ട് തെറ്റായി ചെയ്തതിൽ ഖേദിക്കുന്നു 

സർക്കാർ അധികാരത്തിൽവന്നശേഷം ക്ലിഫ് ഹൗസിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങളും ചെലവഴിച്ച തുകയും:

ലിഫ്റ്റ്– 16,29,462
വാട്ടർ സപ്ലൈ, ഡ്രൈനേജ് ലൈൻ–4,89,019
ജീവനക്കാരുടെ വിശ്രമമുറി–72,45,703
പെയിന്റിങ്–6,89,194
മുഖ്യമന്ത്രിയുടെ ഓഫിസ് റൂമിലെ നിലത്തെ പലകകളുടെ അറ്റകുറ്റപ്പണി–6,12,603
ചാണകക്കുഴി–3,52,493
മതിലും കാലിത്തൊഴുത്തും–34,12,277
ശുചിമുറിയും അനുബന്ധ അറ്റകുറ്റപ്പണിയും–1,03,047
സിലീങും കിച്ചൺ കബോർഡും–2,42,247
ഷീറ്റ് റൂഫിലെ ഗ്രിൽ–97607
ഗാർഡ് റൂമിലെ അനുബന്ധ ജോലികൾ–1,36,472
മുറികളിലെ ഫ്ലോറിങും കിച്ചൺ ഷെൽഫും–68654
സുരക്ഷ–28,72,540
വാട്ടർ സപ്ലൈ–430170
ശുചിമുറി നവീകരണം–1,42,127

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version