കോട്ടയം :കലാശ ക്കൊട്ടിന് ആള് കുറഞ്ഞുപോയി എന്ന കുറ്റത്തിന് ഏറ്റവും പഴി കേൾക്കേണ്ടി വന്ന യു ഡി എഫ് നേതാവാണ് ജോസഫ് ഗ്രൂപ്പ് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്.കലാശക്കൊട്ട് ദിവസം വെറും 78 പേർ മാത്രം പങ്കെടുത്ത റാലി എതിർ പാർട്ടിക്കാർ ഷൂട്ട് ചെയ്യുകയും സമൂഹ മാധ്യമങ്ങളൊലൂടെ പ്രചരിപ്പിക്കുകയും ചെയ്തപ്പോൾ എല്ലാവരും ജോർജ് പുളിങ്കടിനെ പഴിച്ചു.
എന്നാൽ വിഭവങ്ങൾ കുറഞ്ഞതാണ് ആള് കുറയാൻ കാരണമെന്ന് പുളിങ്കാട് പറഞ്ഞെങ്കിലും ആരും അത് മുഖ വിലയ്‌ക്കെടുത്തില്ല.ഒടുവിൽ തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പാലായിൽ കരൂർ പഞ്ചായത്തൊഴികെ എല്ലാ പഞ്ചായത്തിലും ഫ്രാൻസിസ് ജോർജിന് ഭൂരിപക്ഷം ലഭിച്ചപ്പോൾ ഏറ്റവും അധികം സന്തോഷിച്ചതും ജോർജ് പുളിങ്കാട് തന്നെ.പഴി പറഞ്ഞ നാവ് കൊണ്ട് തന്നെ അഭിനന്ദനം ഏറ്റുവാങ്ങിയതും അദ്ദേഹം തന്നെ .
ലക്ഷക്കണക്കിന് രൂപാ മുടക്കിയുള്ള തെരെഞ്ഞെടുപ്പ് കൊട്ടിക്കലാശം ഇനി വേണമോ എന്നുള്ളത് ഈ തെരെഞ്ഞെടുപ്പ് കൊണ്ടെങ്കിലും മുഖ്യധാരാ പാർട്ടികൾ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കയാണ് .രണ്ടു ലക്സഘം രൂപാ മുതൽ മേലോട്ടാണ് കൊട്ടിക്കലാശത്തിന് മുഖ്യധാരാ പാർട്ടികൾ ചെലവിടുന്നത് .എന്നാൽ പാലായിലെ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളോടെ കലാശക്കൊട്ട് കണ്ടല്ല ജനം വോട്ടു ചെയ്യുന്നത് എന്ന സത്യം പല പാർട്ടികളും മനസ്സിലാവേണ്ടിയിരിക്കുന്നു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ