Kerala

പാലായിലെ എൽ ഡി എഫ് ആഫീസ് അപശകുനമാവുമ്പോൾ

Posted on

കോട്ടയം :പാലായുടെ ഹൃദയ ഭാഗത്ത് ആഫീസ് കിട്ടുകയെന്നാൽ ശുഭ സൂചനയായിരുന്നു കെ എം മാണി യുടെ കാലം വരെ .പാലായുടെ ഹൃദയഭാഗത്തുള്ള ആഫിസിലിരുന്നു കരുക്കൾ നീക്കി കെ എം മാണി തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷെ അതൊക്കെ ഒരു കാലം .ആ നല്ല കാലമൊക്കെ പോയി.

കെ എം മാണി മരിച്ചതിനു ശേഷം വന്ന ഉപ തെരെഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പ് സ്ഥാനാർഥി ജോസ് ടോം നല്ല നിലയിൽ വൃത്തിയായി തോൽക്കുകയും ചെയ്തിരുന്നു.അന്നും ഈ തെരെഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ആഫീസിന്റെ അപശകുനം ആരും മനസിലാക്കിയില്ല .അന്ന് ചിഹ്നം കൈതച്ചക്ക ആയിരുന്നു.കൈതച്ചക്ക റോഡിലെറിഞ്ഞു എൽ ഡി എഫ് കാർ പൊട്ടിച്ചപ്പോഴാണ് പലർക്കും അതൊരു കോടാലി ചിഹ്നമാണെന്ന് മനസിലായത് .

അതിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പ് വന്നു സാക്ഷാൻ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയായി മത്സരിച്ചു.അന്നും തെരെഞ്ഞെടുപ്പ് കമ്മിറ്റി ആഫീസ് കുരിശുപള്ളി കവലയിലുള്ള ആഫീസ് തന്നെ .15 000 ൽ പരം വോട്ടിനാണ് ജോസ് കെ മാണി .മാണി സി കാപ്പനോട് തോറ്റത്.

അന്നും ആരും മനസിലാക്കിയില്ല ഈ മൊതലിനെ.ഇപ്രാവശ്യം ജോസഫ് ഗ്രൂപ്പിലെ ജോർജ് പുളിങ്കാട് ഓടിച്ചെന്നു കൊട്ടുകാപ്പള്ളിക്കാരുടെ കാലിൽ വീണു.ആ സ്ഥലത്ത് ഞങ്ങൾ ആഫീസ് ഇട്ടോട്ടെ. ആണ്ടെ ജോസ് കെ മാണി ഇന്നലെ വന്നു പറഞ്ഞിട്ട് പോയതേയുള്ളൂ .സാരമില്ല നിങ്ങൾക്ക്  ഞങ്ങടെ മറ്റേ സ്ഥലം തരാം ,അങ്ങനെയാണ് യു  ഡി എഫിന് ഹോട്ടൽ മഹാറാണിയുടെ സമീപമുള്ള സ്ഥലം ലഭിച്ച് ആഫീസ് പണിതത് .ആ തത്തീരിലാ കൊണം കൂടിയതെന്ന് പുളിങ്കാടിനു ഇപ്പോഴാ മനസിലായി വന്നത്.അല്ലാരുന്നെങ്കിൽ പുളിങ്കാടും പുളിവെള്ളം കുടിച്ചേനെ.യെന്റെ യീശോയെ അത് കിട്ടിയിരുന്നേൽ മുടിഞ്ഞു മുത്തോലപുരം ചെന്നേനെ എന്ന് പുളിങ്കാട് അറിയാതെ പറഞ്ഞു പോയി .

കെ എം മാണി യുടെ കാലം കഴിഞ്ഞതോടെ കണ്ടക ശനി ബാധിച്ച ഈ സ്ഥലം അടുത്ത തെരെഞ്ഞെടുപ്പിൽ ആരാവും ആഫീസ് ഇടുക.ഞങ്ങൾക്ക് വേണ്ട എന്നാണ് യു  ഡി എഫ് കാർ പറയുന്നതെങ്കിലും;ജോസ് കെ മാണി തന്നെ എടുത്തോട്ടെ എന്ന് പറയുന്ന എൽ ഡി എഫ് കാരും  കുറവല്ല.കാരണം 2019 ലെ പാലാ ഉപ തെരെഞ്ഞെടുപ്പിൽ ജോസ് ടോം തോറ്റപ്പോൾ ആസ്‌ട്രേലിയയിൽ പാർട്ടി നടത്തിയ വീരന്മാരുടെ നാടാണ് പാലാ .വീട്ടിൽ  സ്വന്തമായി കുഴിയും കുളവുമുള്ള സഹകാരിയുടെ മകൻ ആസ്ട്രേലിയായിൽ പാർട്ടി നടത്തി ആനന്ദ നടനം നടത്തി.

പെട്ടി പെട്ടി ശിങ്കാര പെട്ടി
ശിങ്കാര പെട്ടി പഞ്ചാര പെട്ടി
ജോസ് ടോമിന്റെ ശിങ്കാര പെട്ടി
പെട്ടിപൊട്ടി ജോസ് ടോം പൊട്ടി
ഇട്ടോ ഇട്ടോ ജോസ് ടോമേ ..

ഈണത്തിൽ പാടിയ ഈ പാട്ടു ലൈവായി കേട്ട്.ചക്കാമ്പുഴ മന്ത്രിയുടെ പി എ ആയ കെട്ടാ മറിയയും പൊട്ടിച്ചിരിച്ചു.

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version