Kerala
ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 24000 കടന്നു
കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 20000 കടന്നതായി റിപ്പോർട്ട് കൾ സൂചിപ്പിക്കുന്നു .വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോഴും രണ്ടാം റൗണ്ടിലും തോമസ് ചാഴികാടന് നേരിയ മുൻതൂക്കം ലഭിച്ചെങ്കിലും ഫ്രാൻസിസ് ജോർജ് ക്രമം ക്രമമായി മുന്നേറുന്നതാണ് കണ്ടു വന്നത് .
അട്ടിമറികൾ നടത്തുമെന്ന് കരുതിയ എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല എന്നതാണ് വോട്ടെണ്ണലിലെ പ്രത്യേകത.തുടക്കം മുതൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഫലത്തിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ല .ബിജെപി യുടെ തെരെഞ്ഞെടുപ്പ് മെഷീനറി ഒരിടത്തും ചലിച്ചില്ല എന്നുള്ളത് വോട്ടെണ്ണലിൽ തെളിയുകയാണ് .
കേരളത്തിൽ എൻ ഡി എ തൃശൂർ സീറ്റിലും ;എൽ ഡി എഫ് ആലത്തൂർ സീറ്റിലും ബാക്കിയെല്ലായിടത്തും യു ഡി എഫുമാണ് ലീഡ് ചെയ്യുന്നത്.