Kerala
കോട്ടയം:തിരുവഞ്ചൂരിന്റെയും;കെ സി യുടെയും;നാട്ടകത്തിന്റെയും;ചാണ്ടി ഉമ്മന്റേയും ആത്മാർത്ഥതയുടെ വിജയം
കോട്ടയത്തെ യു ഡി എഫ് സ്ഥാനാർഥി അഡ്വ കെ ഫ്രാൻസിസ് ജോർജിന്റെ വിജയം യു ഡി എഫിന്റെ വിജയമെന്നതിലുപരി കോൺഗ്രസിന്റെ കറ കളഞ്ഞ ആത്മാര്ഥതയുടെയും കൂടെ വിജയമാണ്.ഇത് യു ഡി എഫിന്റെ സ്ഥാനാർഥി മാത്രമല്ല കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ് ഈ ഇരിക്കുന്ന ഫ്രാൻസിസ് ജോർജ് എന്ന് എല്ലാ കൺവെൻഷനുകളിലും ഉച്ചൈസ്തരം വിളിച്ചു പറഞ്ഞവരാണ് ഈ നാൽവർ സംഘം.
ഏറ്റുമാനൂർ കൺവൻഷനിൽ കെ സി ഇങ്ങനെ പറഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകർ ആവേശപൂർവം ഫ്രാൻസിസ് ജോർജേ നേതാവ് എന്ന് മുദ്രാവാക്യം മുഴക്കി .ചാണ്ടി ഉമ്മൻ എം എൽ എ കോട്ടയം ജില്ലയിലെ സകല കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാർക്കും ഫണ്ട് നൽകുവാൻ മടി കാണിച്ചില്ല .പുതുപ്പള്ളി മണ്ഡലത്തിൽ രണ്ടു ജോഡോ യാത്രകളാണ് അദ്ദേഹം വിജയകരമായി നടത്തിയത്.
തിരുവാൻകൂറാകട്ടെ ഒരു കാരണവരെ പോലെ കോട്ടയം മണ്ഡലമാകെ ഓടിനടന്നു പ്രവർത്തിച്ചു .പോരായ്മകൾ വിളിച്ചു പറഞ്ഞു പഴുതുകൾ അടച്ചു .നാട്ടകം സുരേഷാകട്ടെ തന്റെ യുവത്വം മുഴുവൻ ഫ്രാൻസിസ് ജോർജിനായി നീക്കിവച്ചുള്ള പ്രചണ്ഡ പ്രചാരണമാണ് നടത്തിയത് .ഫ്രാൻസിസ് ജോർജിന് സീറ്റ് തരപ്പെടുത്താൻ അക്ഷീണം പരിശ്രമിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു.ഫ്രാൻസിസ് ജോർജ് ആണെങ്കിൽ മാത്രമേ ജോസഫ് ഗ്രൂപ്പിന് സ്ഥാനാര്ഥിത്വമുള്ളൂ എന്ന നിലപാടിലേക്ക് സതീശൻ എത്തിയിരുന്നു.
കോട്ടയത്ത് നടത്തിയ ലോങ്ങ് മാർച്ചിൽ അദ്ദേഹത്തിന് ദൽഹി ഫ്‌ളൈറ്റ് ലഭിച്ചത് തന്നെ നൂൽ പോയിന്റിൽ ആയിരുന്നു .പ്രസംഗത്തിൽ അത് അദ്ദേഹം സൂചിപ്പിച്ചിരുന്നു .ഫ്രാൻസിസ് ജോർജ് വിജയിക്കേണ്ടത് നാടിൻറെ ആവശ്യമായത് കൊണ്ടാണ് ഞാൻ ഇതിൽ പ്രസംഗിക്കാമെന്നു വച്ചത്.എന്റെ തിരക്കുകൾ ഞാൻ മാറ്റി വയ്ക്കുകയാണ് .ഇന്ദിര ഗാന്ധിയുടേയും ;രാജീവ് ഗാന്ധിയുടെയും മരണാശഷം വന്ന തിരഞ്ഞെടുപ്പുകളിൽ അല്ലാതെ കോൺഗ്രസ്സ് ഇങ്ങനെ ഒറ്റ മനുഷ്യനെ പോലെ പ്രവർത്തിച്ചിട്ടില്ല എന്ന് പഴമക്കാരായ കോൺഗ്രസുകാർ തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ കോട്ടയത്തിന്റെ ചരിത്രവും വഴി മാറുകയാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ