Kerala
ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറും:ഉറച്ച പ്രതീക്ഷയുമായി ഷോൺ ജോർജ്
കോട്ടയം :ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറും പറയുന്നത് പി സി ജോർജ് എന്ന മുൻ എം എൽ എ യുടെ മകൻ ഷോൺ ജോർജാണ് .ഷോൺ ജോർജിന് ഉറച്ച വിശ്വാസമാണ് ബിജെപി ക്കു ലോക്സഭയിൽ സീറ്റ് ഉണ്ടാകുമെന്നുള്ള കാര്യത്തിൽ.
2019 ൽ പൂഞ്ഞാർ ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് വൻ വിജയമാണ് അന്ന് പി സി ജോർജ് പ്രഖ്യാപിച്ചിരുന്നത് .പക്ഷെ സ്ഥാനാർഥി തോറ്റ് പോയി .പക്ഷെ ഇത്തവണ പി സി ജോർജ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചെങ്കിലും എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കാണ് ആ നിയോഗം ലഭിച്ചത് .
എന്നാൽ പി സി ജോർജ് പഴയ സ്വഭാവം കാണിച്ചില്ല ബിജെപി യിൽ തന്നെ തുടർന്നു.അതിന്റെ പ്രതിഫലനം ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞുണ്ടാവുമെന്നാണ് സൂചനകൾ .പി സി ജോർജിന് സ്ഥാനമൊന്നും ലഭിച്ചില്ലെങ്കിലും മകൻ ഷോൺ ജോർജ് ബിജെപി യുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിഗമനം .2026 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പൂഞ്ഞാർ ;കാഞ്ഞിരപ്പള്ളി എന്നീ ഏതെങ്കിലും നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി വരാനുള്ള സാധ്യതകളും ഏറെയാണ് .