Kerala
സ്ക്കൂൾ പ്രവേശന ദിവസം തന്നെ ലഹരി ഉത്പന്നങ്ങൾ പിടിക്കൂടി
അരൂർ: സ്ക്കൂൾ പ്രവേശന ദിവസം ലഹരി ഉത്പന്നങ്ങൾ പിടിക്കൂടി. നിരോധിത മാരക പാൻ മസാലകൾ ആണ് അരൂർ മുക്കത്ത് തട്ട് കടയിൽ നിന്ന് അരൂർ എസ്.ഐ ഗീതു മോളുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തട്ടുകട ഇട്ടിരിക്കുന്നതിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ ഇലക്ട്രിക് ബോക്സിൽ ആണ് ലഹരി ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്.
പ്രദേശത്തെ പൊതുപ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. കച്ചവടക്കാരൻ ഓടി രക്ഷപ്പെട്ടങ്കിലും പോലിസും പ്രദേശവാസികളും ചേർന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിദിനം ആയിരത്തിലധികം രൂപയുടെ കച്ചവടം ഇവിടെ നടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു.