ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കെ ഇന്നേ ബിജെപിയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് പ്രവർത്തകർ.ഇതിനായുള്ള ആഘോഷങ്ങളും ആരംഭിച്ചു കഴിഞ്ഞു.മോദിയുടെ ഹാട്രിക് വിജയമറിഞ്ഞുടന്‍ മധുരം പങ്കുവയ്ക്കാനായി 25000 ലഡ്ഡുകളാണ് പാലക്കാട്ടെ ബിജെപി തയാറാക്കിയിരിക്കുന്നത്. അന്തിമഫലം വന്നുടന്‍ ഒട്ടുവൈകാതെ 12 മണിയോടെ തന്നെ ലഡ്ഡു വിതരണം ചെയ്ത് തുടങ്ങും. പാലക്കാട്ടെ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഡ്ഡു ഒരുക്കിയിരിക്കുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയുടെ വിജയം പ്രവചിച്ച പശ്ചാത്തലത്തിലാണ് പാലക്കാട്ടെ ബിജെപി പ്രവർത്തകർ ആത്മവിശ്വാസത്തോടെ നിൽക്കുന്നത്.ഇതിന് പുറമെ കേരളത്തില്‍ നിന്ന് ഒന്നോ അതിലധികമോ ബിജെപി അംഗങ്ങളെ പാര്‍ലമെന്റിലേക്ക് അയയ്ക്കാനാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളമാണ്.