Kerala

കോട്ടയത്ത് കൗണ്ടിങ് ജീവനക്കാരുടെ റാൻഡമൈസേഷൻ പൂർത്തീകരിച്ചു;കൗണ്ടിങ്ങ് ഏജന്റുമാർ തലേ ദിവസമേ കോട്ടയത്ത് തമ്പടിച്ചു

തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും വരണാധികാരിയുടെയും ഉപവരണാധികാരികളുടെയും സാന്നിധ്യത്തിലാണ് ഓരോ വോട്ടെണ്ണൽ മേശയിലേക്കുമുള്ള കൗണ്ടിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്.

വോട്ടെണ്ണാൻ 675 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.158 കൗണ്ടിങ് സൂപ്പർവൈസർമാർ158 മൈക്രോ ഒബ്സർവർമാർ315 കൗണ്ടിങ് അസിസ്റ്റന്റുമാർ പോസ്റ്റൽ ബാലറ്റുകളും ഇ.ടി.പി.ബി.എസും എണ്ണുന്നതിന് നേതൃത്വം നൽകാൻ 44 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്.രാഷ്ട്രീയ പാർട്ടികളുടെ കൗണ്ടിങ്  ഏജന്റ് മാരെ  7.30 നു എണ്ണുന്ന ഹാളിന്അകത്ത് പ്രവേശിപ്പിക്കും,പ്രധാനപ്പെട്ട മൂന്നു മുന്നണികളുടെയും കൗണ്ടിങ്  ഏജന്റ് മാർ ഇന്നലെ തന്നെ കോട്ടയത്ത് എത്തിച്ചേർന്നു സ്വകാര്യ ലോഡ്ജുകളിൽ താമസിച്ചു വരികയായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top