പാലാ :ഫഗത് ഫാസിലിന്റെ ആവേശം സിനിമയെ വെല്ലുന്ന ആവേശത്തിലാണ് പാലായിലെ യൂത്ത് ഫ്രണ്ട് പ്രവർത്തകർ;അവർ ഉറപ്പിച്ചു കഴിഞ്ഞു എഫ് ജി ഞങ്ങടെ എംപി ആയിക്കഴിഞ്ഞു എന്ന് .അവർ സംഘം ചേർന്ന് ഇന്ന് വൈകിട്ട് ഫ്രാൻസിസ് ജോർജിന്റെ ഫ്ലക്സ് ബോർഡുകൾ ടൗണിൽ സ്ഥാപിച്ച ശേഷം നാളത്തേക്കുള്ള 1000 ലഡ്ഡു റൊസാരിയോസിൽ പറഞ്ഞു വയ്ക്കുകയും ചെയ്തു .
യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ഷിനു പാലത്തിങ്കൽ, കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്
കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡിജു സെബാസ്റ്റ്യൻ, കെഎസ് സി ജില്ല പ്രസിഡണ്ട് നോയൽ ലുക്ക്, ജസ്റ്റിൻ,നിതിൻ സി വടക്കൻ , ടോം ജോസഫ് , മെൽബിൻ പരമുണ്ട , റോഷൻ,സിബി നെല്ലങ്കുഴി നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്.
അതേസമയം 1000 ലഡ്ഡു കാദംബരി ബേക്കറിയിൽ പറഞ്ഞിട്ടുണ്ടെന്നാണ് മാണി ഗ്രൂപ്പ് കേന്ദ്രങ്ങളും പറയുന്നത് .കേരളാ കോൺഗ്രസ് (എം)പാലാ മണ്ഡലം പ്രസിഡണ്ട് ബിജു പാലൂപ്പടവിൽ പറഞ്ഞിട്ടുള്ളത് തോമസ് ചാഴികാടൻ പാലാ മണ്ഡലത്തിൽ പിന്നിൽ പോയാൽ താൻ മണ്ഡലം പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കുമെന്നാണ്.എന്നാൽ അതുക്കും മേലെയാണ് പിറവത്തെ എൽ ഡി എഫ് കാരൻ ജിൽസ് പെരിയപുറത്തിനുള്ളത് ഫ്രാൻസിസ് ജോർജ് വിജയിക്കും എന്ന് ജിൽസണ് ഉറപ്പാണ്.ഉറപ്പ് എന്ന് പറഞ്ഞാൽ ശങ്കർ സിമന്റും ;പാമ്പൻ പാലവും തമ്മിലുള്ള ഉറപ്പ് പോലെ .രണ്ടു പോത്തിനെയാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത് .പോത്തും പിടിയും 2000 പേർക്കാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.ബിജു പാലൂപ്പടവന്റെ രാജിയും ;കാദംബരി;റൊസാരിയോസിലെ ലഡ്ഡു;യൂത്ത് ഫ്രണ്ട് ഫ്രണ്ട് പ്രവർത്തകരുടെ ഫ്‌ളക്‌സും നാളെ പാലായിൽ സംഭവിക്കുന്ന ആഹ്ളാദ പൊടിപൂരത്തിനു ഇപ്പോഴേ കാത്തിരിക്കയാണ് ജനങ്ങൾ .ഡാ മോനെ നമുക്ക് കാത്തിരിക്കാം…