Kerala

വലവൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ മികവിന്റെ തെളിവായി നവാഗത വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനവ്

കോട്ടയം :വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു. വലവൂർ ഗവണ്മെന്റ് യുപി സ്കൂളിന്റെ സമഗ്ര വികസനത്തിന് താൻ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ഹെഡ്മാസ്റ്ററും സാഹിത്യകാരനുമായ രാമൻകുട്ടി വള്ളിച്ചിറ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നവാഗത വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഉണ്ടായ വർധന , വലവൂർ ഗവൺമെന്റ് യുപി സ്കൂളിന്റെ മികവിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവാഗതരായ വിദ്യാർത്ഥികളെ സ്കൂൾ സോഷ്യൽ സർവീസ് ടീം അംഗങ്ങളും മറ്റു വിദ്യാർത്ഥികളും അധ്യാപകരും പിടിഎ, എസ് എം സി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

കാൽ നൂറ്റാണ്ട് കാലത്തെ വ്യവഹാരത്തിന് ശുഭസമാപ്തി കുറിച്ചു കൊണ്ട് സ്കൂളിലേക്കുള്ള റോഡ് ടാർ ചെയ്യാൻ മുൻകൈയെടുത്ത പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനത്തെ യോഗം അഭിനന്ദിച്ചു.രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതിനുള്ള പേരന്റൽ അവയർനസ് ക്ലാസ്സ് സീനിയർ അധ്യാപിക പ്രിയ സെലിൻ തോമസ് നയിച്ചു. ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ , പിടി എ വൈസ് പ്രസിഡണ്ട് ബിന്നി ജോസഫ്, എംപിടിഎ പ്രസിഡന്റ് രജി സുനിൽ എന്നിവർ സംസാരിച്ചു. തുടർന്ന് നവാഗതരായ കുട്ടികളുടെ കലാപരിപാടികൾ നടന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top