Kerala

മോഷ്ടിച്ച സ്കൂട്ടറിലെത്തി മാലപൊട്ടിച്ച കള്ളനെ അടിച്ച് വീഴ്ത്തി യുവതി.,അടിയുടെ ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാരും കള്ളനെ പഞ്ഞിക്കിട്ടു 

Posted on

 

തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ.ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറിനെ (42)യാണ് യുവതി സാഹസികമായി പിടികൂടി പോലീസിൽ ഏല്പിച്ചത്.പ്രതിയെ നാട്ടുകാർ മർദിക്കുകയും ചെയ്തു.തിരുവനന്തപുരം ചേങ്കോട്ടുകോണത്താണ് സംഭവം.

സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങി പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി തിരികെ വരുമ്പോളായിരുന്നു മോഷ്ടിച്ച ബൈക്കുമായി എത്തിയ മോഷ്ടാവ് അനിൽകുമാർ യുവതിയുടെ കഴുത്തിൽ കിടന്ന 3 പവൻ മാല മോഷ്ടിക്കാൻ ശ്രമിച്ചത്.അറിയാവുന്ന ധൈര്യത്തിൽ യുവതി ശക്തമായി കള്ളനെ ന്യൂരിടുകയും,നിലവിളിക്കുകയും ചെയ്തു.ശബ്ദം കേട്ട് നാട്ടുകാർ ഓട്സി വന്നു കള്ളനെ പിടികൂടി പഞ്ഞിക്കിടുകയായിരുന്നു . അശ്വതിക്ക് സാരമായ പരുക്കുകളുണ്ട്. നാട്ടുകാർ ഇയാളെ പൊലീസിൽ ഏൽപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version