Kerala

തൃപ്തിയിലെ ഐസ്ക്രീമും;പുഡിങ്ങും;സംഗം ചേടത്തിയുടെ ഊണും :പാലായിലെ തനത് രുചിക്കൂട്ടുകൾ മായുമ്പോൾ

പാലാ:തൃപ്തിയിലെ ഐസ് ക്രീമും;പുഡിങ്ങും;ഫ്രൂട്ട് സലാഡും നുണയാത്തവർ പാലായിൽ ചുരുങ്ങും.പാലായിൽ ഇന്നത്തെ പുതിയ രുചിയുള്ള ഐസ് ക്രീം പാർലറുകൾ നിരവധി ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം വേറിട്ട രുചിയാണ് തൃപ്തിയിലേത്.തൃപ്തിയിൽ കയറിയാലേ  യുവ മിഥുനങ്ങൾക്ക് തൃപ്തി വരൂ എന്ന നിലയിലാക്കി എടുത്തു കുഞ്ഞൂട്ടി ചേട്ടൻ തൃപ്തി ഐസ് ക്രീം പാർലറിനെ.ജൂബിലി പെരുന്നാളിന് ആൾക്കാർ ആർത്തിരമ്പുമ്പോ തൃപ്തിയിലെ ഐസ് ക്രീം കഴിച്ചാല് പാലാക്കാർക്ക് ജൂബിലി കൂടിയപോലെ ആകുമായിരുന്നുള്ളൂ.

കല്യാണം കഴിഞ്ഞ ജോഡികൾ പാലായിൽ ഇറങ്ങുമ്പോൾ തൃപ്തിയിലെ വിഭവങ്ങൾ തീർച്ചയായും രുചിച്ചിരിക്കും.മഹാറാണിയിൽ കയറി ഒരു ഊണും ;തൃപ്തിയിലെ ഐസ്  ക്രീമും ഇന്നും യുവ മിഥുനങ്ങൾക്കു പഥ്യമാണ്.ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ ഒരു ഇരിപ്പിടമായിരുന്നു തൃപ്തി ഐസ് ക്രീം പാർലർ.സംഗം ചേടത്തിയുടെ ഊണ് കഴിഞ്ഞാൽ പാലാക്കാർക്ക് പഥ്യം തൃപ്തിയിലെ തനത് ഐസ് ക്രീമായിരുന്നു .ഒരിക്കൽ തിക്കുറിശ്ശി പറഞ്ഞത് പോലെ കലാനിലയത്തിന്റെ നാടകത്തിനും ;വി ഡി രാജപ്പന്റെ പാട്ടിനും ബദൽ ഇല്ല .അതുപോലെ തൃപ്തിയിലെ ഐസ് ക്രീമിനും;പുഡിങ്ങിനും  ;സംഗം ചേടത്തിയുടെ ഊണിനും ബദൽ ഇല്ലായിരുന്നു പാലായിൽ.

ചക്കൻകുളത്ത് തറപ്പേൽ റ്റി.ജെ ജോസഫ് (കുഞ്ഞേപ്പുകുട്ടി തൃപ്തി ഐസ്ക്രീം പാർലർ പാലാ) ഭാര്യ എൽസി ജോസഫ് (77)നിര്യാതയായി, സംസ്കാരം 3/6/2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പാലാ സെൻറ് തോമസ് കത്തീഡ്രൽ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ് . പരേത ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. മക്കൾ: റെജി ജോയി (USA) റെജു ജോസഫ് , SR. റെനി ജോസഫ് (ഹൈദരാബാദ് ഈസ്റ്റ് ;ടർമൂർ), രശ്മി റ്റോണി . മരുമക്കൾ: ജോയി ജോസഫ്,പഴേട്ട് (ഭരണങ്ങാനം ,USA), ജോസ്സി റെജു, തെങ്ങുംപള്ളിൽ കുറുപ്പന്തറ (ഹൗസിംഗ് ബോർഡ് കോട്ടയം), റ്റോണി ആഗസ്റ്റിൻ, വലിയവീട്ടിൽ (അരുവിത്തുറ) (ഭൗതികശരീരം 2/6/24 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വസതിയിൽ കൊണ്ടുവരും)
9447369513

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top