Kerala
ഈ നാട് യുവജനസഹകരണസംഘത്തിന്‍റെ പഠന-ഗവേഷണ പ്രവര്‍ത്തന ങ്ങള്‍ക്കായി ഈ നാട് ക്യാമ്പസ്സിന്‍റെ ഔദ്യോഗിക ഉത്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിക്കുന്നു
കോട്ടയം :ഈ നാട് യുവജനസഹകരണസംഘത്തിന്‍റെ പഠന-ഗവേഷണ പ്രവര്‍ത്തന ങ്ങള്‍ക്കായി കോട്ടയം ജില്ലയിലെ വെളിയന്നൂരില്‍ 6 ഏക്കര്‍ സ്ഥലത്ത് 20000 സ്ക്വയര്‍ ഫീറ്റില്‍ ആരംഭിക്കുന്ന ഈ നാട് ക്യാമ്പസ്സിന്‍റെ ഔദ്യോഗിക ഉത്ഘാടനം 2024 ജൂണ്‍ 6 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ബഹുമാനപ്പെട്ട എം.എല്‍.എ. അഡ്വ. മോന്‍സ് ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍വച്ച് ബഹുമാനപ്പെട്ട സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും.
യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഹുമാനപ്പെട്ട മന്ത്രി വി. എന്‍. വാസവന്‍റെ നേതൃത്വത്തില്‍ സഹകരണ വകുപ്പിന്‍റെ പ്രത്യേക ഇടപെടലിലാണ് യുവജനങ്ങള്‍ക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയം കേരളത്തില്‍ യാഥാര്‍ത്ഥ്യമായത്. യുവജനങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സഹകരണ വകുപ്പ് തെരഞ്ഞെടുക്കപ്പെട്ട 27 സംഘങ്ങള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തന അനുമതി നല്‍കുകയും 2021 സെപ്റ്റംബര്‍ ആറിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഇവയുടെ ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു.
യുവജന സഹകരണസംഘം എന്ന സംസ്ഥാന സര്‍ക്കാര്‍ ആശയത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ ആസ്ഥാനമായി മാലിന്യ സംസ്കരണ രംഗത്ത് ഒരു പുതു മാതൃക അവതരിപ്പിച്ചു കൊണ്ടാണ് ശ്രീ സജേഷ് ശശി ചീഫ് പ്രമോട്ടര്‍ ആയി ഇ-നാട് യുവജന സഹകരണ സംഘത്തിന് (ഗ1233) 2021 ആഗസ്റ്റ് 4 ന് ബഹുമാനപ്പെട്ട സഹകരണ വകുപ്പ് പ്രവര്‍ത്തന അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ശുചിത്വകേരളം എന്ന ലക്ഷ്യസാക്ഷാത്കാരത്തിന് കരുത്തു പകരുന്നതിനായി മാലിന്യ സംസ്കരണരംഗത്തിന് തൊഴില്‍മാന്യത നല്‍കി കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് ഈ മേഖലയില്‍ തൊഴിലവസരം നല്‍കുന്നതിനായി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിന്‍റെ സ്റ്റാര്‍ട്ടപ്പായ ഫോബ് സൊല്യൂഷന്‍സുമായി ചേര്‍ന്ന് ഉറവിടമാലിന്യ സംസ്കരണ ഉപാധിയായ ജീബിന്‍ ഇ-നാട് കേരളത്തിന് പരിചയപ്പെടുത്തി.
പ്രാദേശിക വികസന ആസൂത്രണങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും പരസ്പരം കൈകോര്‍ക്കുക എന്നത് ജനകീയാ സൂത്രണത്തിന്‍റെ പ്രാരംഭദശയില്‍ തന്നെ ഉയര്‍ന്നുവന്നിരുന്ന ആശയമാണ്. ശുചിത്വമിഷന്‍ സേവനദാതാവായി അംഗീകരിച്ച ഈ-നാട് യുവജനസഹകരണസംഘം, മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കി തുടങ്ങുന്നത് ഈ ദിശയിലുള്ള ഒരു മുന്നേറ്റമാണ്. ഇ-നാട് വിപണിയില്‍ എത്തിച്ച ഇന്ത്യയിലെ ആദ്യ മള്‍ട്ടിയര്‍ ഏറോബിക് ബിന്നായ ജീബിന്‍ ഗുണമേന്മയുടെയും വില്പനാനന്തര സേവനത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് വലിയ സ്വീകാര്യതയാണ് നേടിയത്. വീടുകളില്‍ സ്ഥാപിച്ചതിനു ശേഷം കൃത്യമായ ഇടവളകളില്‍ വീടുകള്‍ സന്ദര്‍ശിച്ച് ബിന്നിന്‍റെ ഉപയോഗക്രമം ഉറപ്പുവരുത്തുകയും ടെലിഫോണ്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനത്തിലൂടെ സേവനം ഉറപ്പുവരുത്തിയും ഇനോകുലം വിതരണം കൃത്യതയോടെ നിര്‍വഹിച്ചും ഗുണഭോക്താക്കളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇ-നാടിനായി.
ഈ സ്വീകാര്യത തന്നെയാണ് കേരളത്തിലെ 122 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടുന്നതിനും ജീബിന്‍ വിതരണം ചെയ്യുന്നതിനും ഇ-നാടിനെ പ്രാപ്തരാക്കിയത്. കോട്ടയം ജില്ലയിലെ വാഴൂര്‍ ഗ്രാമപഞ്ചായത്താണ് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഇ-നാടുമായി ചേര്‍ന്ന് ജീബിന്‍ വിതരണപദ്ധതി നടപ്പിലാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവന്‍ നിര്‍വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍റെ അഴക് പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലും ഉറവിടം മാലിന്യ സംസ്കരണ ഉപാധി സ്ഥാപിക്കുന്ന പദ്ധതിയില്‍ ഇനാട് സംഘം വലിയ പങ്ക് വഹിച്ചുവരുന്നു.
ജീബിന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ബിന്‍ ബുക്ക് ചെയ്യുന്നതിനും, ഇനോക്കുലം വാങ്ങുന്നതിനും ഉപയോഗക്രമത്തെക്കുറിച്ച് നിര്‍ദ്ദേശം നല്‍കുന്നതിനും ഉള്ള സംവിധാനവും, ജിയോടാഗിംഗ് എന്ന ആശയവും മാലിന്യ സംസ്കരണ രംഗത്ത് ആദ്യമായി നടപ്പിലാക്കിയത് ഇ-നാട് ആണ്. ഇ-നാട് സംസ്ഥാന സര്‍ക്കാരിന്‍റെ മുന്നില്‍ അവതരിപ്പിച്ച ശുചിത്വം സഹകരണം പദ്ധതി ഹരിതം സഹകരണം പദ്ധതിയുടെ തുടര്‍ച്ചയായി സഹകരണ വകുപ്പ് തുടക്കം കുറിച്ചു. കുട്ടികളിലൂടെ നാടിനെ ശുചിത്വബോധത്തിലേക്ക് വളര്‍ത്താനുതകുന്ന പദ്ധതിയാണ് ശുചിത്വം സഹകരണം. തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ അനുമതിയോടെ എല്ലാ അംഗണവാടികളിലും, എല്‍.പി. സ്കൂളുകളിലും മാലിന്യസംസ്കരണത്തിന്‍റെ പ്രാധാന്യവും അതിന്‍ രീതികളും പഠിപ്പിക്കുകയും അവരിലൂടെ കുടുംബങ്ങളിലേക്ക് ഇത് കൈമാറുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ഉറവിട മാലിന്യ സംസ്കരണ ഉപാധിയായ ഋഥഇ ബയോകംപോസ്റ്ററും, മാലിന്യം വേഗത്തില്‍ വളമാക്കുന്ന ഏത് എയ്റോബിക് ബിന്നുകളിലും ഉപയോഗിക്കാവുന്നതുമായ ഉത്പന്നം ഋഥഇ ബയോ ടാല്‍ക് (ഇനോക്കുലം) ഉം സംഘത്തിന്‍റെ പുതിയ ഉത്പന്നങ്ങളാണ്. ഇ-നാട് സൈലം എന്ന പേരില്‍ വിവിധ ഘട്ടങ്ങളിലൂടെ പരീക്ഷിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയ ഉത്പാദനക്ഷമത കൂടിയ ജൈവവളങ്ങളും സംഘം വിപണിയില്‍ എത്തിക്കുകയാണ്. ഭക്ഷ്യഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലും സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ഉല്പന്നങ്ങളുടെ വിപണ ഉദ്ഘാടനം ഇ-നാട് ക്യാമ്പസ് ഉദ്ഘാടനത്തോടനുബന്ധിച്ച് 2024 ജൂലൈ 6 ന് നടക്കും.
നാളിതുവരെയായി 5 പേര്‍ക്ക് സ്ഥിരമായും 70 ഓളം പേര്‍ക്ക് കരാറടിസ്ഥാനത്തിലും ജോലി നല്‍കുന്നതിനും ആയിരത്തോളം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതും സംഘത്തിന് അഭിമാനകരമാണ്. ബഹുമാനപ്പെട്ട കേരളസര്‍ക്കാരും, സഹകരണവകുപ്പും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് കൂടുതല്‍ ഉറപ്പ് നല്‍കിക്കൊണ്ട് ഇ-നാട് യുവജന സഹകരണ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഉഴവൂര്‍ – വെളിയന്നൂര്‍ റോഡില്‍ പാറത്തോട് ഇ-നാട് ക്യാമ്പസ് എന്ന പേരില്‍ ഒരു പഠന കേന്ദ്രം 2024 ജൂണ്‍ 6 ന് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പുമായി കൈകോര്‍ത്ത് ആരംഭിച്ച ശുചിത്വം സഹകരണം എന്ന പദ്ധതിയുടെ ഭാഗമായി വിവിധ എക്സിബിഷനുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, ട്രെയിനിങ്ങുകള്‍ എന്നിവയിലൂടെ ശുചിത്വകേരളം എന്ന ലക്ഷ്യത്തിന് കരുത്തായി പഠനകേന്ദ്രം മാറും.