Kerala

മഴക്കെടുതി: കോട്ടയം ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ; 501 പേർ സുരക്ഷിതകേന്ദ്രങ്ങളിൽ

Posted on

 

കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് കോട്ടയം ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു. 155 കുടുംബങ്ങളിലെ 501 പേരാണ് സുരക്ഷിതകേന്ദ്രങ്ങളിലുള്ളത്. 189 പുരുഷൻമാരും 217 സ്ത്രീകളും 92 കുട്ടികളും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയുന്നു.കോട്ടയം താലൂക്ക് 29, ചങ്ങനാശേരി ഒന്ന്, കാഞ്ഞിരപ്പളളി ഒന്ന്, എന്നിങ്ങനെയാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം.

മഴക്കെടുതികളെ നേരിടാൻ ജില്ലാ ഭരണകൂടം സജ്ജം: ജില്ലാ കളക്ടർ

കോട്ടയം: മഴക്കെടുതികളെ നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. മഴയെത്തുടർന്ന് ജില്ലയിൽ 31 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 167 കുടുംബങ്ങളെ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ട്. വെള്ളക്കെട്ടിന്റെ ആഘാതം കുറയ്ക്കുന്നതിനായി മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളെ കൂട്ടിയണക്കിയുള്ള മിറ്റിഗേഷൻ ടീം പ്രവർത്തനരംഗത്ത് ഉണ്ട്. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ കൃത്യമായി മോണിട്ടർ ചെയ്തിരുന്നു. ജില്ലയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൂടി കണക്കിലെടുത്താണ് ജലാശയങ്ങൡലെ ചെളി നീക്കുന്നത് അടക്കമുള്ള പദ്ധതികൾ നടപ്പാക്കുന്നതെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version