Kerala
മുണ്ടക്കയം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന് ചരിത്ര വിജയം നേടി നല്കിയ പ്രാധാന അധ്യാപകൻ മാത്യു സ്കറിയ പടിയിറങ്ങി
മുണ്ടക്കയം:മുണ്ടക്കയത്തെ നാല്പത്തിയഞ്ച് വർഷത്തെ സേവനപാരമ്പര്യമുള്ള വിദ്യാലയമായ സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ നിന്നും മുപ്പത്തി രണ്ട് വർഷത്തെ അധ്യാപക ജീവിതവും ,ഒൻപത് വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനു ശേഷം മാത്യു സ്കറിയ മാപ്പിളകുന്നേൽ ഇന്ന് വിരമിച്ചു ,ഒൻപതു വർഷത്തെ പ്രഥമ അധ്യാപക സേവനത്തിനിടയിൽ എസ്എസ് എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിക്കുവാനും ,ഇ വർഷം എസ്എസ് എൽസി പരീക്ഷയിൽ നാല്പത്തിയെട്ട് ഫുൾ എ പ്ലസും കരസ്ഥമാക്കാനും ,കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട് ,
കേരളത്തിൽ തന്നെ എൻഎൽ എം.സ് സ്കോളർഷിപ്പ് പരീക്ഷയിൽ പതിനാറ് വിദ്യാർത്ഥികൾക്ക് ഉന്നത വിജയം നേടിക്കൊടുക്കു വാനും ഇദേഹത്തിൻ്റ നേതൃത്തിൽ സാധിച്ചിട്ടുണ്ട് വിദ്യാർത്ഥികളോട് എന്നും ഒരു നല്ല മാതൃക അധ്യാപകൻ എന്ന നിലയിൽ ഒരു പിതാവിനെപ്പോലെയും ,സുഹൃത്തിനെപ്പോലെയും പെരുമാറിയിരുന്ന ഇദേഹത്തിൻ്റ ശിഷ്യഗണത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ധാരാളം പേർ ഇന്ന് സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു