Kerala

വലവൂരിലെ സഹകരണ കാട്ട് കള്ളന്മാരുടെ കൂടെ കൂട്ട് കൂടിയവർ ആരൊക്കെ

കോട്ടയം :പാലാ :സംസ്ഥാനത്തെ ഏറ്റവും  മെച്ചപ്പെട്ട 25 സഹകരണ ബാങ്കുകൾ പരിശോധിച്ചാൽ അതിൽ പ്രഥമ ഗണനീയ സ്ഥാനമായിരുന്നു കേരളാ കോൺഗ്രസ് (എം)കാലാകാലങ്ങളായി ഭരിച്ചു കൊണ്ടിരുന്ന വലവൂർ സർവീസ് സഹകരണ ബാങ്കിന്  ഉണ്ടായിരുന്നത് ..കർഷക മക്കളുടെ ആശയും ആവേശവുമായി വലവൂർ സർവീസ് സഹകരണ ബാങ്ക് വളർന്നപ്പോൾ കേരളാ കോൺഗ്രസും  (എം)വളരുകയായിരുന്നു.

വലവൂർ ബാങ്കിന്റെ വളർച്ച കേരളാ കോൺഗ്രസ് (എം)ന്റെ വളർച്ച ആയിരുന്നു  ;വലവൂർ ബാങ്കിന്റെ തളർച്ചയും കേരളാ കോൺഗ്രസ് (എം)ന്റെ തളർച്ചയായി മാറി .കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലും മാണി സി കാപ്പൻ കരൂർ പഞ്ചായത്തിൽ ഭൂരിപക്ഷം നേടി. നേടിയെടുത്തതാണോ അതോ നേടാനുള്ള കരുക്കൾ നീക്കിയതാണോ എന്നുള്ളതാണ് ഇപ്പോഴത്തെ ചർച്ച വിഷയം.

സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനായ ഒരു സഹകാരി വി എൻ വാസവൻ മന്ത്രി ആകുവാനായി കരുക്കൾ നീക്കിയെന്നും ;ജോസ് കെ മാണി തോറ്റാൽ  കോട്ടയം ജില്ലയുടെ മന്ത്രിയായി വാസവൻ വരുമെന്നുള്ളതിനാൽ ;ഒന്ന് ചവുട്ടി കൊടുത്തെന്നും   കേരളാ കോൺഗ്രസ് വൃത്തങ്ങളിൽ നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.കൂടെ നിർമ്മലമായ വനിതയും ഉണ്ടായിരുന്നെന്നാണ് കേരളാ കോൺഗ്രസുകാർ ഇപ്പോഴും പറയുന്നത് .ഏതായാലും ഈ സഹകാരിയുടെ വീടും .അതിനോട് ചേർന്ന 66 സെന്റ് സ്ഥലവും വലവൂർ ബാങ്ക് ഇന്നലെ ജപ്തി ചെയ്തിട്ടുണ്ട്.കരൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി വർഗീസ് മുണ്ടത്താനത്തും രണ്ടു കോടി ബാങ്കിൽ നിന്നും കരസ്ഥമാക്കിയിട്ടും തിരിച്ചടവില്ലാത്ത സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വീടും 60 സെന്റും ബാങ്ക്  ജപ്തി ചെയ്തു .

അതുപോലെ വാളനാട്ട് ഔസേപ്പച്ചന്റെ രണ്ടു വീടും 50 സെന്റും വലവൂർ ബാങ്ക് ജപ്തി ചെയ്തു .വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഈയിടെ നടത്തിയ യുദ്ധകാല അടിസ്ഥാനത്തിലുള്ള നീക്കം സഹകാരികൾക്കെല്ലാം ആശ്വാസകരമാണ് .സാമ്പത്തീക ശേഷി ഉണ്ടായിരുന്നിട്ടും എടുത്ത പണം അടയ്ക്കാത്തവരെ ജയിലിൽ അടക്കുവാൻ നിയമമുണ്ടെന്നിരിക്കെ ആ നിയമം ഉപയോഗിച്ച് പണി നടത്തിയവർക്ക് പണി കൊടുക്കുവാനാണ് വലവൂർ ബാങ്ക് അധികൃതർ ഇപ്പോൾ തയ്യാറായിട്ടുള്ളത് .ഇതിൻ  പ്രകാരം താഴെ പറയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വലവൂര് ബാങ്ക് അധികൃതർ .

ജിജോ ഫിലിഫ് കുഴികുളം വലവൂർ 
ബെന്നി വർഗീസ് മുണ്ടത്താനത്ത്‌ വലവൂർ 
അമൽ ബൈജു ഓലിക്കൽ കുര്യനാട് 
അനീഷ് അമ്പനാട്ട് ഉഴവൂർ 
ജോർജ് വർഗീസ് ഏറത്തുമലയിൽ മുത്തോലി 
ജോജി പാറ്റാനി പറത്തനാത്ത് പാലക്കാട്ടുമല 

ജോമോൻ വർഗീസ് കോതകുളത്തിൽ കുര്യനാട് 
ജോസഫ് വി ടി വാളനാട്ട് വള്ളിച്ചിറ 
പ്രതീപ് നാഗനൂലിൽ മേവിട
രാജേഷ് നാഗനൂലിൽ മേവിട 
രതീഷ് ടി വി തേനന്മാക്കൽ മേവിട 
സജി കെ എ കട്ടകത്ത് വലവൂർ 
സെബാസ്ററ്യൻ സി പി നാഗനൂലിൽ മേവിട 
സിജിമോൻ കെ എ കരിപ്ലാക്കൽ കുര്യനാട് 
സുമിത് ജോർജ് മുണ്ടതാനത്ത് വലവൂർ 
വത്സമ്മ തോമസ് ചിങ്ങമറ്റത്തിൽ പകലോമറ്റം 

ഇത്രയും പേരുടെ വിശദ വിവരങ്ങൾ വലവൂർ ബാങ്കിന്റെ എല്ലാ ബ്രാഞ്ചിലും;രജിസ്റ്റർ ആഫീസിലും അറിയിച്ചിട്ടുണ്ടെന്ന് ബാങ്കിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു .എന്നാൽ ചില അഭിഭാഷകരുടെ നിയമ ഉപദേശങ്ങൾ കേട്ടാണ് പലരും പണം തിരിച്ചടയ്ക്കാത്തതെന്ന് അഭിഭാഷകർ തന്നെ പറയുന്നു .സഹകരണ ബാങ്കിൽ നിന്നും പണമെടുത്താൽ തിരിച്ചടച്ചില്ലെങ്കിലും ഒന്നും ചെയ്യാൻ വകുപ്പില്ല എന്ന ഉപദേശമാണ് പലരും പണമടയ്ക്കാത്തതിന് കാരണം .എന്നാൽ ജയിലിൽ കിടക്കുമ്പോൾ കാര്യങ്ങൾ മനസിലായിക്കൊള്ളും എന്നാണ് വലവൂർ ബാങ്ക് വൃത്തങ്ങളും പറയുന്നത് .പണം എണ്ണിയെണ്ണി വാങ്ങിച്ചിട്ടുണ്ടെങ്കിൽ എണ്ണിയെണ്ണി പണി കൊടുക്കാനും ഞങ്ങൾക്കറിയാമെന്നു വലവൂർ ബാങ്കിനോട് അടുത്ത വൃത്തങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top