പാലാ :പാലായെ ഗ്രസിച്ച വെള്ളപ്പൊക്കം നാശങ്ങൾ വിതയ്ക്കാത്ത ഇറങ്ങി തുടങ്ങി.ഇന്നലെ മൂന്നുമണിയോടെയാണ് പാലായിലെ ഏറ്റവും താഴ്ന്ന പ്രദേശമായ മുന്നണിയിൽ വെള്ളം കയറി തുടങ്ങിയത്.തുടർന്ന് മുണ്ടുപാലം ,കൊട്ടാരമറ്റം തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറി തുടങ്ങി.മുന്നണിയിൽ കൂടിയും ;മുണ്ടുപാ ലത്ത്കൂ ടിയും ഉള്ള ഗതാഗതം വെള്ളം കയറിയതിനെ തുടർന്ന് തടസ്സപ്പെട്ടിരുന്നു.
കിഴക്കൻ പ്രദേശങ്ങളിൽ മഴ ശമിച്ചതിനെ തുടർന്നു പാലാ ഭാഗത്തെയും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിരുന്നു.എന്നാൽ ഗതാഗതം ആരംഭിച്ചിട്ടില്ല.ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ ഗതാഗതം പുനരാരംഭിക്കുന്ന അവസ്ഥയിൽ ജലനിരപ്പ് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത് .അതേസമയം പാലായിലെ വെള്ളപ്പൊക്കത്തോടൊപ്പം പെരുമ്പാമ്പിനെയും പലരും കാണുകയുണ്ടായി.എല്ലാ വെള്ളപ്പൊക്ക കാലത്തും കിഴക്കൻ പ്രദേശങ്ങളിൽ നിന്നും പെരുമ്പാമ്പ് ഒഴുകി വരാറുണ്ട്.