Kottayam

മഴവെള്ള പാച്ചിലിൽ നെല്ലിയാനി ബൈപാസിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

Posted on

പാലാ: പാലാ മേഖലയിൽ പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപാച്ചിലിൽ നെല്ലിയാനി ബൈപാസ് റോഡിൽ കിസാൻ കവലയ്ക്ക് സമീപം റോഡിൻ്റെ സംരക്ഷ ഭിത്തി ഇടിഞ്ഞ് അപകട സ്ഥിതിയിലായി. ടാർ ഭാഗം വരെ റോഡ് ഇടിഞ്ഞുതാണു.

മറ്റ്  ഇടറോഡുകൾ വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയാണ് വാഹനയാത്രക്കാർ കടന്നു പോകുന്നത്.നിരവധി അന്തർ സംസ്ഥാന വാഹനങ്ങളും ഇതുവഴി പ്രയോജനപ്പെടുത്തുന്നുണ്ട്.വാഹനതിരക്കേറിയ ഈ റോഡിൻ്റെ സംരക്ഷണഭിത്തി തകർന്ന് അപകട സാദ്ധ്യത ഏറിയതിനാൽ അടിയന്തിരമായി സംരക്ഷണഭിത്തി നിർമ്മിച്ച് റോഡ് സുരക്ഷ ഉറപ്പാക്കുവാൻ നടപടി വേണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു ബിജു പി.ഡബ്ല്യു.ഡി. അധികൃതരോട് ആവശ്യപ്പെട്ടു.നാട്ടുകാർ ഇവിടെ താത്കാലിക മുന്നറിയിപ്പ് ക്രമീകരണം ഏർപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version