Kerala

സെൻ്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയാഘോഷ ആലോചന സമ്മേളനവും;വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും

Posted on

 

പാലാ: സെൻ്റ് തോമസ് കോളജിന് സ്വയംഭരണം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും യു.ജി.സി നാക്ക് അക്രഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടിക്കൊടുത്ത് അക്കാദമിക തലത്തിൽ ഉയരത്തിലെത്തിക്കുകയും പെൺകുട്ടികൾക്കു കൂടി ഡിഗ്രി പഠനത്തിൻ്റെ വാതായനങ്ങൾ തുറന്നിടുകയും ചെയ്ത പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജയിംസ് ജോൺ മംഗലത്തിനും റിട്ടയർ ചെയ്യുന്ന അധ്യാപകർ, അനധ്യാപകർ എന്നിവർക്കും കോളജ് അലുമ് നൈ അസോസിയേഷൻ മെയ് 29 ബുധൻ 3 മണിക്ക് യാത്രയയപ്പ് നൽകുന്നതാണ്.

സെൻ്റ് ജോസഫ്സ് ഹാളിലാണ് യോഗം നടക്കുന്നത്. സമ്മേളനത്തിൽ പ്രസിഡൻ്റ് ഡിജോ കാപ്പൻ ആധ്യക്ഷ്യം വഹിക്കുന്നതും കോളജ് മാനേജർ മോൺ. ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.ബാബു സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരിക്കും. കോളജ് സ്ഥാപിച്ചതിൻ്റെ 75 വർഷത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായുള്ള ആഘോഷ പരിപാടികളെക്കുറിച്ചുള്ള ചർച്ചകളും അഭിപ്രായങ്ങളും യോഗത്തിൽ സമർപ്പിക്കാവുന്നതാണെന്ന് അലുമ്നൈ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version