Kerala
വടകരയിൽ വിജയിച്ചവർ മാത്രം പ്രകടനം നടത്താം;വാഹന ഘോഷയാത്ര പറ്റില്ല;വൈകിട്ട് ഏഴിന് ശേഷം പ്രകടനം നടത്തിക്കില്ല
കോഴിക്കോട് വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ നാലിന് വിജയിച്ചവർക്ക് മാത്രമാണ് ആഘോഷ പരിപാടികൾ നടത്താൻ അനുമതി വൈകുന്നേരം 7 മണി വരെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാം. അതേസമയം വാഹന ഘോഷയാത്രകൾ അനുവദിക്കില്ല. സർവ്വകക്ഷി യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം
മണ്ഡലത്തിലെ തിക്കഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ ബാനറുകളും പോസ്റ്ററുകളും നിക്കാൻ നടപടിയെടുക്കും. കണ്ണൂർ റെയ്ഞ്ച് ഡിഐജിയുടെ നേതൃത്വത്തിലാണ് ഇന്ന് സർവ്വകക്ഷിയോഗം നടന്നത്. തിക്കഞ്ഞെടുപ്പ് ഫലത്തിന് ശേഷവും സമാധാന അധികം തുടരുമെന്ന ഉറപ്പ് രാഷ്ട്രീയ പാർട്ടി നേതാക്കൾ നൽകി. അതേസമയം വ്യാജ കാഫിർ പ്രയോഗത്തിൽ പ്രതികളെ പിടികൂടാത്തതിൽ യൂഡിഎഫ് നേതാക്കൾ പ്രതിഷേധമറിയിച്ചു സർവകക്ഷി യോഗം വിളിക്കണമെന്ന് മുസ്ലിംലീഗും സിപിഐഎമ്മും ആവശ്യപ്പെട്ടിരുന്നു.
സിപിഐഎം യൂഡിഎഫ് ആർഎംപി ബിജെപി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സമാധാന ശ്രങ്ങൾക്ക് ഇടതു മുന്നണി ഒപ്പമുണ്ടാകുമെന്ന് സിപിഐഎം വ്യക്തമാക്കി. നിലവിലെ പരാതികളിൽ പൊലീസ് അന്വേഷണം വൈകുന്നതിലെ അതൃപ്തി യൂഡിഎഫ് നേതാക്കൾ യോഗത്തിലറിയിച്ചു.