ബാർകോഴ വിവാദത്തിൽ എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. നോട്ടെണ്ണൽ യന്ത്രവുമായാണ് മാർച്ച് നടത്തുക.യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
മന്ത്രി സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലാണ്. ജൂൺ രണ്ടിനാണ് തിരിച്ചെത്തുക. വരുംദിവസങ്ങളിലും പ്രതിഷേധം കടുപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.കൂടാതെ നിയമസഭാ സമ്മേളനം ആരംഭിക്കുമ്പോൾ വൻ പങ്കാളിത്തത്തോടെ സഭയിലേക്ക് മാർച്ച് നടത്താനും ആലോചനയുണ്ട്.