Kerala
മീനച്ചിൽ നദീ സംരക്ഷണ സമിതിയുടെ ഫാ. വിൻസൻ്റ് കളരിപ്പറമ്പിൽ മെമ്മോറിയൽ പുരസ്കാര സമർപ്പണവും പരിശീലനപരിപാടിയും സെമിനാറും മെയ് 1 ന്
കോട്ടയം :മീനച്ചിൽ നദീസംരക്ഷണ സമിതി സ്കൂൾ, കോളേജ് തലത്തിൽ ഏകോപിപ്പിക്കുന്ന ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നവയ്ക്കുള്ള ഫാ. വിൻസൻ്റ് കളരിപ്പറമ്പിൽ മെമ്മോറിയൽ പുരസ്കാര സമർപ്പണവും പരിശീലനപരിപാടിയും സെമിനാറും മെയ് 1 ന് രാവിലെ 10 ന് പാലാ വൈ. എം. സി. എ ഹാളിൽ നടക്കും. മീനച്ചിൽ നദീസംരക്ഷണസമിതി പ്രസിഡൻ്റ് ഡോ. എസ്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം. എൽ. എ ഉത്ഘാടനം ചെയ്യും. പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ മുഖ്യപ്രഭാഷണം നടത്തും.
പശ്ചിമഘട്ടത്തിലെ മീനച്ചിലാർ എന്ന പുസ്തകം രചിക്കുകയും മീനച്ചിലാറിലെ മത്സ്യസമ്പത്തിനെപ്പറ്റി ഗവേഷണം നടത്തുകയും ചെയ്ത ഡോ. ലത പി ചെറിയാൻ മുഖ്യവിഷയാവതരണം നടത്തും. അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ ഫാ. വിൻസൻ്റ് കളരിപ്പറമ്പിൽ അനുസ്മരണം നടത്തും. പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി .സി . യാണ് ഈ വർഷത്തെ മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അവാർഡിന് അർഹമായത്. മേലുകാവ് ഹെൻട്രി ബേക്കർ കോളേജ് ഭൂമിത്രസേനയ്ക്ക് പ്രത്യേക പരാമർശപുരസ്കാരവും മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ്സ് യു. പി. സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരിയ്ക്ക് മികച്ച ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് അദ്ധ്യാപക കോർഡിനേറ്റർ പുരസ്കാരവും ലഭിക്കും.
മീനച്ചിലാർ പുനർജ്ജനി പ്രസിഡൻ്റ് സാബു എബ്രാഹം, സഫലം 55 പ്ലസ് സെക്രട്ടറി വി.എം. അബ്ദുള്ളാഖാൻ, മുൻ മുനിസിപ്പൽ കമ്മീഷണർ രവി പാലാ, ഇൻഫാം വിജ്ഞാനവ്യാപന കേന്ദ്രം ഡയറക്ടർ ജെയിംസ് സെബാസ്റ്റ്യൻ, ഫ്രാൻസീസ് മാത്യു, ഒ.ഡി. കുര്യാക്കോസ്, ഫിലിപ്പ് മഠത്തിൽ തുടങ്ങിയവർ സംസാരിക്കും.