Kerala

സ്മാർട്ട് മീറ്റർ പദ്ധതി കേരള സർക്കാർ നടപ്പാക്കണം: സജി മഞ്ഞക്കടമ്പിൽ

Posted on

 

കോട്ടയം: കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സ്മാർട്ട്‌ മീറ്റർ പദ്ധതി നടപ്പാക്കാൻ കേരളാ ഗവൺമെന്റ് തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ഈ പദ്ധതി നടപ്പിലാക്കിയാൽ മാത്രമേ കേന്ദ്രഗവൺമെൻറ് സബ്സിഡികൾ നേടിയെടുക്കാൻ സാധിക്കുവെന്നും, സംസ്ഥാന സർക്കാർ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്നും അദ്ധേഹം ആരോപിച്ചു.

സ്മാർട്ട് മിറ്റർ പദ്ധതി കേരളത്തിൽ നടപ്പാക്കുക, മീറ്റർ ചാർജ്ജ് ഒഴിവാക്കുക, ഫിക്സഡ്ചാർജ്ജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കേരളാ കോൺഗ്രസ്സ് ഡെമോക്രാറ്റിക്പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും സജി മഞ്ഞക്കടമ്പിൽ കൂട്ടി ചേർത്തു.

കേരള കോൺഗ്രസ്സ് ഡെമോക്രാറ്റിക് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കൺവീനർ ബിനു അയിരമലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പ്രെഫ ബാലു ജി വെള്ളിക്കര, ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷർ റോയി ജോസ്, സെക്രട്ടറിമാരായ അഡ്വ: സെബാസ്റ്റ്യൻ മണിമല, മോഹൻദാസ് അമ്പലാറ്റിൽ, ശിവപ്രസാദ് ഇരവിമഗലം, മനോജ് മാടപ്പള്ളി, ലൗജിൻ മാളിയേക്കൽ, കോട്ടയം ജോണി, സജി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version