പാലാ :പാല നഗരസഭയിലെ ഭരണകക്ഷിയിലെ തമ്മിലടി മൂലം ഭരണകക്ഷി തന്നെ സഭ ബഹിഷ്കരിക്കുന്നത് നീതീകരിക്കാൻ ആവില്ല എന്ന് പ്രതിപക്ഷ കോൺഗ്രസ് കൗൺസിലർ വി സി പ്രിൻസ് .
ജനങ്ങളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചർച്ചചെയ്ത് തീരുമാനമെടുക്കേണ്ട ഈ സമയത്ത് ഉത്തരവാദിത്വം മറന്ന് പ്രവർത്തിക്കുന്നതിന് പാലായിലെ ജനങ്ങളുടെ മുന്നിൽ ഇപ്പോഴത്തെ ഭരണമുന്നണി വലിയ വില കൊടുക്കേണ്ടി വരും എന്ന് നഗരസഭ കൗൺസിലർ വി സി പ്രിൻസ് അറിയിച്ചു.
പാലാ അരമയുടെ മുന്നിൽ കേബിളുകൾ താഴ്ന്ന് കിടക്കുന്നതു പല തവണ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹരിക്കാൻ കൂട്ടാക്കിയിട്ടില്ല .മഴക്കാല പൂർവ ശുചീകരണത്തിന് ഉദ്ഘാടനം മാത്രം നടത്തിയിട്ട് ശുചീകരിച്ചതായുള്ള പ്രഖ്യാപനമല്ലാതെ ഒന്നും നടത്തിയിട്ടില്ല .കാടുവെട്ട് യന്ത്രം എന്നുംകേടാണെന്നാണ് മറുപടി.കിടക്കുന്ന മുറയ്ക്ക് നന്നാക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാതെ ബഹിഷ്കരണ നാടകം കളിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി സി പ്രിൻസ് ചൂണ്ടിക്കാട്ടി.