Politics

ലോക്‌സഭാ ഫലപ്രഖ്യാപനത്തിനു ശേഷം പലതും വെളിപ്പെടുത്തുമെന്ന് കൗൺസിലർ ബിനു;കുറേക്കാലമായല്ലോ വെളിപ്പെടുത്തൽ തുടങ്ങിയിട്ടെന്ന് എൽ ഡി എഫ് കൗൺസിലർമാർ

Posted on

പാലാ :പാലായിലെ എയർപോഡ് വിവാദം ഉടനെങ്ങും അവസാനിക്കുന്ന ലക്ഷണമില്ല.തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇന്നലെ പാലാ  നഗരസഭയിൽ ഭരണ കക്ഷിയിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർക്കെതിരെയുള്ള നിലപാടിൽ സിപിഎം അംഗങ്ങൾ തന്നെ എൽ ഡി എഫിനോടൊപ്പം പ്രതിഷേധിച്ച് ഇറങ്ങി പോയി.

സിപിഎം ലെ സിജി പ്രസാദ് വ്യക്തി പരമായ കാരണങ്ങളാൽ ഇന്നലെ സഭയിൽ ഹാജരായിരുന്നില്ല.ഭരണപക്ഷത്തെ മാണീ ഗ്രൂപ്പിലെ  മായാ പ്രദീപും ഹാജരായിരുന്നില്ല.എന്നാൽ പ്രതിപക്ഷത്തെ  സതീഷ് ചൊള്ളാനിയും ഹാജരായിരുന്നില്ല  .ഹാജരായ സിപിഎം അംഗങ്ങളായ ബിന്ദു മനു;ജോസിൻ  ബിനോ;സതി ശശികുമാർ  തുടങ്ങിയവർ കേരളാ കോൺഗ്രസ് അംഗങ്ങളോടൊപ്പം ഇറങ്ങി പോവുകയും ചെയ്തു.സിപിഐ ലെ ആർ സന്ധ്യയും എൽ ഡി എഫ് അംഗങ്ങളോടൊപ്പം ഇറങ്ങി പോക്കിൽ  പങ്കെടുത്തു .

ഭരണപക്ഷത്ത് ബിനുവിനെ സപ്പോർട്ട് ചെയ്യുവാൻ ഷീബ ജിയോ മാത്രമാണുണ്ടായിരുന്നത് . എന്നാൽ രണ്ട് ഇറങ്ങി പോക്കുകളും ജനങ്ങളുടെ നേരെയുള്ള കുതിര കയറ്റമായാണ് പ്രതിപക്ഷത്തെ വി സി പ്രിൻസ് സഭയിൽ പറഞ്ഞത്.കഴിഞ്ഞ അഞ്ചു കൗണ്സിലിലായി ഞാൻ പറയുന്നു മഴക്കാല ശുചീകരണം നടത്തണമെന്ന് അരമന ഭാഗത്ത് കേബിളുകൾ നിലത്തുകൂടി ഇഴയുന്നത്  അപകടകരമാണ് .എന്ത് കൊണ്ട് നിങ്ങൾ ഈ നാടകം കളിക്കുമ്പോൾ ഓട വൃത്തിയാക്കാൻ നോക്കാത്തത് .

എയർപോഡ് കൊണ്ട് നഗരസഭയിലെ മഴക്കാല ശുചീകരണം നടത്താൻ പറ്റുമോ എന്ന് വി സി പ്രിൻസ് ധാർമ്മിക രോക്ഷം കൊണ്ട് വിളിച്ചു പറഞ്ഞപ്പോൾ ബിനുവിനത് അരോചകമായി.ബിനു തുരുത്തനെതിരെ പറയുന്നത് വി സി പ്രിൻസിന്റെ ശബ്ദം മൂലം കേൾക്കാൻ കഴിയാതിരുന്നതാണ് ബിനു പ്രിൻസിനോട് ഇരിക്കാൻ പറഞ്ഞത്.പ്രിൻസ് ഇരുന്ന ഉടനെ ചെയർമാന്റെ പേരിലും കേസില്ലേ എന്ന് ബിനു ചോദിച്ചു.എന്റെ പേരിൽ കേസുള്ളപ്പോൾ ജില്ലാ കോടതിയിൽ പോയി ജാമ്യം എടുത്തിട്ടാണ് ഞാൻ സഭയിൽ പ്രവേശിച്ചത് എന്ന് ചെയർമാൻ തിരിച്ചടിച്ചു.

ഉടനെ തന്നെ ഭരണപക്ഷം യോഗം ബഹിഷ്‌കരിച്ചു.ചെയർമാൻ ഡയസിൽ നിന്നും ഇറങ്ങി വരുന്ന വഴിയേ സിജി ടോണിയും ;മായാ രാഹുലും ഇങ്ങനെ ഒളിച്ചോടുന്ന ശരിയല്ല .മഴക്കാലവും പൂർവ ശുചീകരണം പോലും നടത്തിയില്ലല്ലോ .ഇത് എന്തൊരു അനീതിയാ എന്നൊക്കെ ചോദിച്ചപ്പോൾ തുരുത്തൻ നടന്നു കൊണ്ട് തന്നെ മറുപടി പറഞ്ഞു .നിങ്ങടെ നീതിയെ കുറിച്ചൊന്നും പറയണ്ടാ .തൊഴിലുറപ്പു കാരെ ആരാണ് ഇളക്കി വിടുന്നത് എന്നൊക്കെ എനിക്കറിയാം ;സർക്കാര് പണം തരാത്ത കാര്യം മൂടി വച്ച് നഗരസഭയുടെ പിടിപ്പു കേടാണെന്നു വരുത്തി തീർക്കാൻ തൊഴിലുറപ്പ് കാരെ ഉപയോഗിക്കുന്നുണ്ടെന്ന് ചെയർമാൻ വ്യക്തമാക്കി.

ലോക്സഭാ തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം പലതും വെളിപ്പെടുത്തുമെന്ന് സഭയിൽ മാധ്യമങ്ങളോട് ബിനു പുളിക്കക്കണ്ടം വെളിപ്പെടുത്തി.അയാള് കുറേ കാലമായി  വെളിപ്പെടുത്തും വെളിപ്പെടുത്തും എന്ന് പറയുന്നല്ലോ ,,എന്നാൽ അയാൾ വെളിപ്പെടുത്തട്ടെ എന്നാണ് ഭരണപക്ഷത്തെ തന്നെ അംഗങ്ങൾ പ്രതികരിച്ചത് .കലം ഉടയ്ക്ക് സാമി എന്ന പ്രയോഗമാണ് ഇത്തരുണത്തിൽ സ്മരണീയമെന്നും പല ഭരണ കക്ഷിക്കാരും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version