Kerala

പാലായിലെ പഴയകാല വാച്ച് റിപ്പയർ ജോസഫ് കാരിക്കുന്നതടത്തിൽ (63)നിര്യാതനായി

പാലാ :എളിയ നിലയിൽ നിന്നും ഉയർന്നു വന്നു ജീവിതം കെട്ടിപ്പടുത്ത  സമയങ്ങളുടെ കാവൽക്കാരൻ സമയമില്ലാത്ത ലോകത്തേക്ക്പാ യാത്രയായി .പാലായിലെ പഴയകാല വാച്ച് റിപ്പയർ  ജോസഫ് കാരിക്കുന്നതടത്തിൽ (63) നിര്യാതനായി.ഇന്ന് രാവിലെ ആയിരുന്നു അന്ത്യം . ജീവിതത്തിലെ നല്ലൊരു പങ്കും  ജോജോ വാച്ച് കടയിലെ ജീവനക്കാരനായിരുന്നു കൊണ്ട് സമയങ്ങളുടെ ലോകത്തായിരുന്നു ജീവിതം.വാച്ച് കാണുമ്പോഴേ എന്താണ് കുഴപ്പമെന്നു ഇദ്ദേഹത്തിന് നല്ല നിശ്ചയമായിരുന്നു.

മൃതസംസ്കാരശുശ്രൂഷ നാളെ (വെള്ളി) 08.30am ന് പേണ്ടാനം വയലിലുള്ള വീട്ടിൽ ആരംഭിക്കും. ഭൗതിക ശരീരം ഇന്ന് 06.00 pm ന് ഭവനത്തിൽ പൊതുദർശനത്തിനായി എത്തിക്കും.ചിറ്റാർ സെന്റ് ജോർജ് പള്ളിയിൽ സംസ്ക്കാരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top