മഞ്ഞുമ്മൽ ബോയ്‌സിനോട് അൻപില്ലാതെ ഇളയരാജ;കൺമണി അൻപോട് കാതലൻ എന്ന :ഗുണ” സിനിമയിലെ തന്റെ ഗാനം തന്റെ സമ്മതമില്ലാതെ ഉപയോഗിച്ചതിനെതിരെ നിയമനടപടിയുമായി പാട്ടിന്റെ പെരിയ രാജ;ഗുണയിലെ പാട്ടെടുത്തത് തമിഴിന്റെ അഭിമാനത്തിന് ഗുണമായെന്ന് സമൂഹ മാധ്യമങ്ങളിൽ വിമർശനം പൊടിപൊടിക്കുന്നു.
മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് സൂപ്പർഹിറ്റ് “മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കൾക്കു പ്രശസ്ത സംഗീതസംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടിസ്. മഞ്ഞുമ്മലിൽ ഉപയോഗിച്ച ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനം തൻ്റെ സൃഷ്‌ടിയാണെന്നും തൻ്റെ അനുമതി വാങ്ങാതെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ആ ഗാനം ഉപയോഗിച്ചതെന്നും ഇളയരാജ നിയമനടപടിക്ക് കാരണമായി പറയുന്നു.
‘മഞ്ഞുമ്മൽ ബോയ്സ് പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ട്‌ടപരിഹാരം നൽകണമെന്നും ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും നോട്ടിസിൽ പറയുന്നു. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ ഉടമസ്ഥ്‌ഥതിയിലുള്ള പറവ ഫിലിംസ് ആണ് “മഞ്ഞുമ്മൽ ബോയ്‌സ് നിർമിച്ചത്.
1991-ൽ സന്താന ഭാരതി സംവിധാനം ചെയ്‌ത് കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’ ചിദംബരം സംവിധാനം ചെയ്‌ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൻ്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.
പകർപ്പവകാശത്തെ സംബന്ധിച്ചുള്ള മറ്റൊരു കേസിൽ ഇളയരാജയ്ക്ക് കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടത്.ഒരു പാട്ട് അത് ആലപിച്ച വ്യക്‌തിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അതിനു പിന്നിൽ പ്രവർത്തിച്ച അനേകം കലാകാരന്മാർക്കും അതിന്മേൽ അധികാരമുണ്ടെന്നുമായിരുന്നു കോടതിയുടെ വിധി.ഈ വിധിയാണ് മഞ്ഞുമ്മൽ പിള്ളേർക്കും ഗുണകരമായി ഭവിക്കുന്നതെന്നു സിനിയമയുമായി ബന്ധപ്പെട്ടവർ പറയുന്നു .