Politics

ബിനുപുളിയ്ക്കക്കണ്ടം മോഷണ കേസ് ന്യായികരിക്കാൻ ആടിനെ പട്ടിയാക്കുന്നു:നഗരസഭാ ചെയർമാൻ ഷാജു .വി .തുരുത്തൻ

ബിനുപുളിയ്ക്കക്കണ്ടം മോഷണ കേസ് ന്യായികരിക്കാൻ ആടിനെ പട്ടിയാക്കുകയാണെന്ന് പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ
കള്ളം എത്ര പ്രാവശ്യം ആവർത്തിച്ച് പറഞ്ഞാലും സത്യമാവില്ലയെന്നും സാഹചര്യം ഒരിക്കലും കള്ളം പറയില്ലെയന്നും നഗരസഭാ അദ്ധ്യഷൻ ഷാജു .വി .തുരുത്തൻ.

ഇന്ന് നഗരസഭ കൗൺസിലിൽ നടന്ന സംഭവ വികാസഞളോടും ബിനു പുളിക്കക്കണ്ടത്തിൻ്റെ വാദങ്ങളോടും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊതു പ്രവർത്തകർക്ക് ജീവിതത്തിൽ പല വിധ കേസുകളും ആരോപണങ്ങളും രാഷ്ടിയഭേധമന്യേ ഉണ്ടാവാറുണ്ടന്നും കോളേജ് രാഷ്ട്രിയം മുതൽ രാഷ്ടിയപരമായി നിരവധി കേസുകൾ തനിക്കും ഉണ്ടായിട്ടുണ്ടന്നും തുരുത്തൻ പറഞ്ഞു.നഗരസഭയിലെ പൊതുമുതൽ നശിപ്പിച്ചതു മുതൽ നിരവധി കേസുകളിൽ ബിനു പുളിക്കക്ക ണ്ടുവും ഇതിന് മുൻപ് പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.ഇതിലൊന്നും ഇതുപോലെ ആരും പ്രതികരിച്ചിട്ടില്ല. ഈ കൗൺസിൽ കാലയളവിൽ തനിക്കെതിരെ ഹെൽത്ത് സൂപ്പർവൈസർ വും തന്നെ അപമാനിച്ചതിന് അദ്ദേഹത്തിനെതിരെ ഞാനും കേസ് കൊടുത്തിട്ട് ഉണ്ടെന്ന ബിനുവിൻ്റെ വാദം ശരിയാണന്നും എന്നാൽ അതിന് നിദാനമായ കാരണങ്ങൾ ബിനു മറച്ച് വയ്ക്കുകയാണന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.

നഗരസഭയുമായി ബന്ധപ്പെട്ട പാവപ്പെട്ടവരുടെ നിരവധി ഫയലുകൾ മാസങ്ങളോളം മനപൂർവ്വം താമസിപ്പിച്ചപ്പോൾ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എന്ന നിലയിൽ ഞാൻ അദ്ദേഹത്തോട് വിശദീകരണം ചോദിച്ചെന്നും അദ്ദേഹവുമായി വാക്ക് തർക്കം ഉണ്ടായെന്നത് ശരിയാണന്നും അദ്ദേഹം എനിക്ക് എതിരെ കേസ് നൽകിയപ്പോൾ ജാമ്യം ലഭിക്കുന്നതു വരെ നഗരസഭാ കൗൺസിൽ യോഗങ്ങളിൽ താൻ പങ്കെടുത്തിട്ടില്ലായെന്നും അത് ബിനു മനസ്സിലാക്കണ മെന്നും ഷാജു പറഞ്ഞു.

ഈ വിഷയത്തിൽ കൗൺസിലർമാരും പൊതുജനങളും തന്നെ അഭിനന്ദിക്കുകയാണ് ഉണ്ടായത്.പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ കൗൺസിൽ ഹാളിൽ കൗൺസിലർക്കെതിരെ മോഷണ കേസ് ആദ്യമാണ്.ഇതിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം F. 1. R ഇട്ട് അന്വേഷണം നടന്ന് വരുന്ന ഈ കേസിൽ നിയമപരമായി ജാമ്യം ലഭിക്കുന്നതു വരെ പരസ്യമായി വെല്ലുവിളിക്കുന്നതിന് പകരം നിയമവ്യവസ്ഥയെ അംഗീകരിക്കുകയാണ് ബിനു ചെയ്യേണ്ടതെന്ന് ഷാജു തുരുത്തൻ പറഞ്ഞു.

വാദിയും പ്രതിയും കൗൺസിലർ ആയതിനാൽ നിങ്ങൾ പരസ്പരം നിയമപരമായി ഈ പ്രശ്നം തീർക്കണമെന്നും ശ്രദ്ധ തിരിച്ച് വിട്ട് ബിനു ഇത് രാഷ്ട്രിയ മാക്കാൻ ശ്രമിക്കന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രിയമായി പല ആരോപണങ്ങളും നടത്താം. പക്ഷെ രാഷ്ട്രിയമായി തകർക്കാൻ ഒരാളെ മോഷ്ടിപ്പിച്ച് കള്ള കേസിൽ കുടുക്കിയെന്ന് പറയുന്നത് ഇന്ത്യൻ രാഷ്ട്രിയത്തിലെ ആദ്യ സംഭവമാണ്. അതു കൊണ്ട് കൗൺസിലിൻ്റെ മാന്യതയോർത്താണ് ഈ മോഷണ കേസ് കൂടുതൽ ചർച്ച ചെയ്യാൻ അവസരം നൽകാതെ കൗൺസിൽ മാറ്റി വച്ചതെന്ന് ചെയർമാൻ പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം F. 1. R ഇട്ട മോഷണ കേസ് പ്രതിക്ക് പരസ്യമായി നടക്കാൻ സാധിക്കുമെന്നത് പുതിയ അറിവാണന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top