Kottayam
ജോസ് ചീരാങ്കുഴി രാഷ്ട്രിയ യജമാനനെ തൃപ്തിപ്പെടുത്താൻ നടത്തുന്ന ജല്പനങ്ങൾ മറുപിടി അർഹിക്കുന്നില്ലെന്ന് ബിനു പുളിക്കക്കണ്ടം
പാലാ :എയർപോഡ് വിവാദത്തിൽ പാലാ മുൻസിപ്പൽ കൗൺസിലർ ജോസ് ചീരാങ്കുഴി ഇന്നലെ നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഭരണപക്ഷത്തെ തന്നെ ബിനു പുളിക്കക്കണ്ടം രംഗത്തെത്തി.ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബിനു പുളിക്കക്കണ്ടത്തെ അറസ്റ്റ് ചെയ്യണം എന്നാണ് ഭരണപക്ഷത്തെ തന്നെ ജോസ് ചീരാങ്കുഴി ആവശ്യപ്പെട്ടത്.എന്നാൽ തന്റെ പ്രതികരണം ഇപ്പഴില്ലെന്നും ജോസുകുട്ടനെ ശിഖണ്ഡി എന്ന് വിളിച്ച് ആക്ഷേപിക്കുക മാത്രമാണ് ബിനു ചെയ്തിട്ടുള്ളത് .
രാഷ്ട്രിയ യജമാനനെ തൃപ്തിപ്പെടുത്താൻ നടത്തുന്ന ജല്പനങ്ങൾ മറുപിടി അർഹിക്കുന്നില്ല. യുദ്ധങ്ങളിൽ മുന്നിൽ നിർത്താറുള്ള ശിഖണ്ഡിയുടെ സ്ഥാനത്തുള്ള ആരോപണം ഉന്നയിക്കുന്ന ആളിന് മറുപടി നല്കുന്നില്ല.എന്നാൽ ഈ നാടകങ്ങൾക്കും നെറികെട്ട രാഷ്ട്രിയത്തിനും ഉള്ള നോമിനേറ്റഡ് യജമാനനുള്ള മറുപിടി ഉടൻ തന്നെ നല്കുമെന്നും ബിനു അറിയിച്ചു.