തൊടുപുഴ : പശുവിനെ പറമ്പിൽ കെട്ടാനായി വല്യമ്മയുടെ കൂടെ പോയ മൂന്ന് വയസുകാരൻ കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു. വൈഷ്ണവി ശാലു ദമ്പതികളുടെ മകൻ ധീരവ് (4) ആണു മരിച്ചത്. വെള്ളിയാമറ്റം പൂമാല കുവക്കണ്ടത്ത് ഇന്നലെ രാവിലെ 11 മണിക്കാണ് അപകടം വല്യമ്മ ജാൻസിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയതായിരുന്നു കുട്ടി.
പശുവിനെ കെട്ടിയശേഷം വല്യമ്മ തിരിഞ്ഞു നോക്കുമ്പോൾ കുട്ടി സമീപത്തില്ലെന്ന് മനസ്സിലായതോടെ ജാൻസി ബഹളം വച്ചു. തൊഴിലുറപ്പു പണിക്കെത്തിയ സ്ത്രീകൾ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കുളത്തിൽ കണ്ടെത്തുകയായിരുന്നു. തൊടുപുഴ ജില്ലാ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കാഞ്ഞാർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.