തൃശ്ശൂർ: പുന്നയൂർക്കുളം പമ്മന്നൂരിൽ മാണ്ടാപ്രാണിയോട് സാമൂഹിക വിരുദ്ധരുടെ ക്രൂരത. പറമ്പിൽ കെട്ടിയിട്ടിരുന്ന പോത്തിന്റെ വാൽ അജ്ഞാതർ മുറിച്ചു. ചമ്മന്നൂർ തൈപ്പറമ്പിൽ ഷഹിക്കന്റെ പോത്തിന്റെ വാലാണ് മുറിച്ചത്.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം ഷഫിക്കിന്റെ വിടിനോട് ചേർന്ന പറമ്പിലാണ് രാതി പോത്തിനെ കെട്ടിയിരുന്നത് രാത്രിയിലെത്തിയ സാമൂഹിക വിരുദ്ധർ പോത്തിനെ കെട്ടായിരുന്ന കയർ, ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചുകളയുകയും ചെയ്തു.
ഇന്ന് രാവിലെ പോത്തിനെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് വാടകാർ സംഭവം അറിയുന്നത്. തുടർന്ന് വടക്കേക്കാട് പോലീസിൽ പരാതി നൽകി.