India
സാധാരണക്കാർക്ക് എത്തിപ്പിടിക്കാവുന്ന വിലയുമായി ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ തരംഗമാവുന്നു
ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കൊപ്പം നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഇന്ത്യയിലെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇവി സ്റ്റാര്‍ട്ടപ്പായ ജിടി ഫോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഒരു നിര അവതരിപ്പിച്ചിരിക്കുന്നു. കുറഞ്ഞ വിലയാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.
ജിടി ഫോഴ്‌സ് പുതുതായി കൊണ്ടുവന്നിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എക്‌സ്‌ഷോറൂം വില 55,555 രൂപ മുതല്‍ 84,555 രൂപ വരെയാണ്. 5 വര്‍ഷത്തെ അല്ലെങ്കില്‍ 60,000 കിലോമീറ്റര്‍ വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍, ഓഫീസില്‍ പോകുന്നവര്‍, തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പുതിയ മോഡലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
കമ്പനിയുടെ മനേസറിലെയും ഗുഡ്ഗാവിലെയും നിര്‍മാണ പ്ലാന്റുകളില്‍ വാഹനങ്ങളുടെ പ്രൊഡക്ഷന്‍ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇവികള്‍ വേഗം ഡെലിവറി ചെയ്യുന്നതിനായി ഡീലര്‍ഷിപ്പുകളിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റി അയച്ചും തുടങ്ങിയിട്ടുണ്ട്.