Kerala
തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; തോട്ടില്‍ ഒഴുക്കില്‍പെട്ട ആളുടെ മൃതദേഹം സ്കൂബാ സംഘം നടത്തിയ തെരച്ചിലില്‍ കണ്ടെത്തി
പത്തനംതിട്ടയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്.
ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ് ഒഴുക്കില്‍പ്പെട്ടത്. ഇയാള്‍ വീണ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററോളം താഴെ താഴത്തുമണ്‍ കടവില്‍ നിന്നാണ്, ഇന്ന് രാവിലെ സ്കൂബാ സംഘം നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത് . അതേസമയം മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ കാണാതായ ബിഹാർ സ്വദേശി നരേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്നലെ നീന്തുന്നതിനിടയിലാണ് നരേഷ് ഒഴുക്കില്‍പ്പെട്ടത്.