Kerala
ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ ഭൗതിക ദേഹത്തിന്റെ പൊതുദര്‍ശനം പത്തനംതിട്ട തിരുവല്ലയിലെ സഭ ആസ്ഥാനത്ത് തുടരുന്നു
ബിലിവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ ഭൗതിക ദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തുന്നത് ആയിരങ്ങൾ ; പൊതുദര്‍ശനം പത്തനംതിട്ട തിരുവല്ലയിലെ സഭ ആസ്ഥാനത്ത് തുടരുന്നു.സംസ്‌കാരത്തിന് മുന്നോടിയായി നാല് ഘട്ട ശുശ്രൂഷാ ചടങ്ങുകള്‍ പൂര്‍ത്തിയായി. മന്ത്രി സജി ചെറിയാന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് വേണ്ടി കേണല്‍ ബിന്നി, എംപിമാരായ കെ സി വേണുഗോപാല്‍, ആന്റോ ആന്റണി, എ എം ആരിഫ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാര്‍, തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 9 മണി വരെയാണ് തിരുവല്ലയില്‍ പൊതുദര്‍ശനം. രാവിലെ 11 മണിക്ക് സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് സംസ്‌കാരം.
അമേരിക്കയില്‍ വാഹനാപകടത്തില്‍ ആണ് അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്ത അന്തരിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിലെത്തിച്ച ഭൗതിക ദേഹം വിലാപയാത്രയായാണ് തിരുവല്ലയിലേക്ക് എത്തിച്ചത്.