Kerala

ബാങ്ക് അക്കൗണ്ടിൽ ഒരു സുപ്രഭാതത്തിൽ 9900 കോടി,ഞെട്ടിത്തരിച്ച് യുവാവ് ബാങ്കിലേക്ക് ഓടി

Posted on

ലോട്ടറി അടിച്ചാൽ പോലും ഇത്രയും രൂപാ കിട്ടില്ല . അപ്രതീക്ഷിതമായി ആ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് ചെറിയ തുകയൊന്നുമല്ല. 9900 കോടി രൂപ. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ഭാനു പ്രകാശ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് ഈ വൻ തുക ക്രഡിറ്റായത്.

ഭാനു പ്രകാശിന്റെ ബറോഡ യു പി ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് 99,99,94,95,999.99 അപ്രതീക്ഷിതമായി എത്തിയത്. ഉടന്‍ തന്നെ ഇയാള്‍ ബാങ്കിനെ വിവരമറിച്ചു. തുടര്‍ന്നാണ് സോഫ്റ്റ് വെയറിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് ഇത്രയും ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്ന് മനസ്സിലായത്.

ഭാനു പ്രകാശിന്റേത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) ലോണ്‍ അക്കൗണ്ടാണ് ഇത്.നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) മാറിയാണ് പിഴവിന് കാരണമെന്നും ബാങ്ക് വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും തുക ദുരുപയോഗം ചെയ്യാതിരിക്കാന്‍ യുവാവിന്റെ അക്കൗണ്ട് മരവിപ്പിച്ചതായും ബാങ്ക് മാനേജര്‍ രോഹിത് ഗൗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version