പാലാ: ഇടനാട്: 162-ാം നമ്പർ ഇടനാട് വലവൂർ ശക്തിവിലാസം എൻഎസ്എസ് കരയോഗം HRC യും കോട്ടയം, തെള്ളകം, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് 26.05.24 ഞായറാഴ്ച ഇടനാട് ശക്തിവിലാസം എൻഎസ്എസ് കരയോഗ മന്ദിരത്തിൽ വച്ച് നടത്തപ്പെടുന്നു.
സമയം രാവിലെ 9 മുതൽ 1 വരെ. നേത്രസംബന്ധമായ എല്ലാ രോഗങ്ങൾക്കും പരിശോധന ഉണ്ടായിരിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ കണ്ണടകളും നേത്ര ശസ്ത്രക്രിയകളും ക്യാമ്പ് പാക്കേജ് നിരക്കിൽ അഹല്യാ ഹോസ്പിറ്റലിൽ നൽകുന്നു.
ക്യാമ്പിനോടനുബന്ധിച്ച് ഹോസ്പിറ്റലിലേക്ക് വാഹന സൗകര്യവും ഉണ്ടാകുന്നതാണ്. നേത്ര സംബന്ധമായ രോഗമുള്ള ഏവരേയും ക്യാമ്പിലേക്ക് ക്ഷണിക്കുന്നു.