Sports

മഴ കളിച്ചപ്പോൾ മത്സരം ഉപേക്ഷിച്ചു;രാജസ്ഥാൻ റോയൽസിന് മൂന്നാം സ്ഥാനം

Posted on

ഐപിഎല്ലില്‍ രണ്ടും മൂന്നും സ്ഥാനക്കാരെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ ലീഗ് ഘട്ടത്തിലെ അവസാന മത്സരമായ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. നിശ്ചിത സമയത്ത് കനത്ത മഴമൂലം ടോസ് സാധ്യമായിരുന്നില്ല. പിന്നീട് രാത്രി പത്ത് മണിയോടെ മഴ മാറി.

മത്സരം ഏഴ് ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച് ടോസിട്ടെങ്കിലും ടോസിനു പിന്നാലെ വീണ്ടും മഴ എത്തിയതോടെ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുകയായിരുന്നു.

ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും ഓരോ പോയിന്‍റ് വീതം പങ്കിട്ടു. ഇതോടെ 17 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പം എത്തിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിന്(+0.414) പിന്നിലായിപ്പോയ രാജസ്ഥാന്‍(+0.273) മൂന്നാം സ്ഥാനത്തായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version