Kerala
വീക്ഷണത്തിന്റേത് ;വിഷ വീക്ഷണമെന്ന് കേരളാ കോൺഗ്രസ് (എം) മുഖപത്രം നവ പ്രതിച്ഛായ
കേരളാ രാഷ്ട്രീയത്തിലെ മാറ്റങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട് രണ്ടു പ്രമുഖ പാർട്ടികളുടെ മുഖ പത്രങ്ങൾ ഏറ്റുമുട്ടുന്നു.കോൺഗ്രസ് മുഖപത്രമായ വീക്ഷണം കേരളാ കോൺഗ്രസിനെ നിശിതമായി വിമർശിച്ചു കൊണ്ട് എഴുതിയ ലേഖനത്തിനു മറുപടിയാണ് ഇപ്പോൾ കേരളാ കോൺഗ്രസ് എം ന്റെ മുഖ പത്രമായ നവ പ്രതിച്ഛായ യിലൂടെ വന്നിട്ടുള്ളത്.1982 ൽ എൽ ഡി എഫിൽ ഇരുന്നു കൊണ്ട് കോൺഗ്രസ് എ യുടെ മുഖപത്രമായ വീക്ഷണവും ദേശാഭിമാനി വാരികയിൽ സിപിഎം നേതാവ് തായാട്ട് ശങ്കരൻ എഴുതിയ ലേഖനവുമാണ് 1982 ൽ എൽ ഡി എഫ് സർക്കാരിന്റെ പതനത്തിനു വേഗം കൂട്ടിയത് എങ്കിൽ ഇന്ന് കേരളാ കോൺഗ്രസും ;കോൺഗ്രസും വ്യത്യസ്ത മുന്നണികളിൽ നിന്ന് കൊണ്ടാണ് പോർ വിളി മുഴക്കുന്നത്.എന്ന് എസ എഫ് ഐ നേതാവും ഇപ്പോഴത്തെ മന്ത്രിയുമായ വി ശിവൻ കുട്ടിയുടെ നേതൃത്വത്തിലാണ് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും കോൺഗ്രസ് എ വിഭാഗത്തിന്റെ പ്രകടനത്തിന് കല്ലെറിഞ്ഞത്.
തിരിച്ചു കോൺഗ്രസ് എ ക്കാർ കല്ലെറിഞ്ഞപ്പോൾ അവരെ ഓടിച്ചിട്ട് സിപിഎം കാർ അടിച്ചു .അവർ കോൺഗ്രസ് എ യുടെ ഡി സി സി ആഫീസിൽ കയറി രക്ഷപെട്ടപ്പോൾ ഡി സി സി ആഫീസ് സിപിഎം കാർ അടിച്ചു തകർത്തു .അതിനു ശേഷമാണ് കോൺഗ്രസ് എ എൽ ഡി എഫ് മുന്നണിക്ക് പിന്തുണ പിൻവലിച്ചത് .വേളി യൂത്ത് ഹോസ്റ്റലിൽ ചേർന്ന യോഗത്തിലാണ് എ കെ ആന്റണി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്.ഇനി ഒരു നൂറു വർഷത്തേക്ക് മാർക്സിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നാണ് അന്ന് എ കെ ആന്റണി ശപിച്ചതെങ്കിലും 1987 വീണ്ടും ഇ കെ നായനാർ അധികാരത്തിൽ വന്നപ്പോൾ ഉഴവൂർ വിജയൻ പറഞ്ഞു.ഞങ്ങൾ അന്നേ പറഞ്ഞതാ ആശാനേ നൂറു വര്ഷം എന്നുള്ളത് ഒന്ന് കുറച്ചു തരാമോ ഒരു ഇരുപത്തഞ്ച് ആക്കാമോ എന്ന് ആന്റണി സമ്മതിച്ചില്ല ദേ ഇപ്പോൾ വെറും അഞ്ച് വര്ഷം കഴിഞ്ഞു ഞങ്ങൾ അധികാരത്തിൽ വന്നു..
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ടും പ്രതീക്ഷിച്ച് കഴിയുന്ന കപ്പൽ ജീവനക്കാര നെപ്പോലെ പ്രവർത്തിക്കുന്ന വീക്ഷണം പതത്തിൻ്റെ പത്രാധിപരുടെ വേഷമണിഞ്ഞ ഏതോ കോൺഗ്രസ്സുകാരൻ, ജോസ് കെ മാണി സിപിഎമ്മി ന്റെ അരക്കില്ലത്തിൽ കിടന്ന് വെന്തുരുകാതെ യുഡിഎഫിലേക്ക് തിരിച്ചു വരുന്നതാണ് നല്ലതെന്ന ഉപദേശത്തോടെ ഒരു മുഖപ്രസംഗം എഴുതി പടച്ച് വിട്ടിട്ടുണ്ട്.
വാർത്ത പ്രചരിച്ചതോടെ മുൻകൂട്ടി തയ്യാറാ ക്കിയ നാടകത്തിലെ അടുത്തരംഗം അരങ്ങേറുന്നു. .ചാനൽ മൈക്കുകൾക്ക് മുന്നിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിക്കുന്നു.പിന്നീട് സ്വത സിദ്ധമായ ശൈലിയിലുള്ള വിശദീകരണവും കൊടുക്കുന്നു. വീക്ഷണം മുഖപ്രസംഗം പറയുന്ന പോലെ അല്ല കാര്യങ്ങൾ ഞങ്ങൾ ആരെയും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല.
കേരള കോൺഗ്രസ് എമ്മിൻ്റെ അപേക്ഷ ലഭിച്ചു എന്ന് പറയാതിരുന്നത് ഏതായാലും നന്നായി. ഇന്ദ്രപ്രസ്ഥത്തിൽ സ്ഥലകാല വിഭ്രാന്തി പൂണ്ട് വസ്ത്രങ്ങൾ ഉയർത്തി പരിഹാസ്യ രായ ദുര്യോധന നേതൃത്വത്തിലുള്ള കൗരവ സംഘ ത്തിന്റെ നവയുഗ പതിപ്പുകളിൽ ആരുടെയെങ്കി ലുമടുത്ത് ഒരപേക്ഷ ആത്മാഭിമാനമുള്ള ആരെ ങ്കിലും സമർപ്പിക്കുമോ എന്ന ചോദ്യം ഉയർന്നാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാവും അതിന് മുതിരാതിരുന്നത്.
കേരള കോൺഗ്രസ് എമ്മിൻ്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി തകർക്കാനായി ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയായിട്ട് മാത്രമേ വീക്ഷണത്തിന്റെ മുഖപ്രസംഗത്തെയും തുടർന്ന് യുഡിഎഫ് നേതാക്കൾ നടത്തിയ പ്രതികരണങ്ങ ളെയും കാണാൻ സാധിക്കുകയുള്ളൂ. 2020 ഒക്ടോ ബർ മാസത്തിൽ കേരള കോൺഗ്രസ് എം സ്വീക രിച്ച രാഷ്ട്രീയ നിലപാട് കേരളത്തിലുണ്ടാക്കിയ ചരിത്രപരമായ മാറ്റത്തെ തമസ്ക്‌കരിക്കാൻ ചില കോൺഗ്രസ് ബുദ്ധി കേന്ദ്രങ്ങൾ നിരന്തരം അഴി ച്ചു വിടുന്ന വ്യാജ പ്രചാരണങ്ങളിലൂടെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് വീക്ഷണം പത്രാധിപരുടെ തിളപ്പും അച്ചടിച്ചു വന്നത്. പത്രാധിപരെ മാറ്റിനിർത്താം. പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുംമുൻപ് തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തിൽ ഇരുന്ന് വകുപ്പ് വിഭജന വും ഉദ്യോഗസ്ഥ പുനർവിന്യാസവും നട ത്തി സത്യപ്രതിജ്ഞയ്ക്കുള്ള ഉടുപ്പുകൾ തയ്പ്പിച്ച് കാത്തിരുന്ന അനേകരിൽ ആർക്കെങ്കിലും ഉണ്ടാവണ്ടേ ഒരല്‌പം ചരിത്രബോധം?
കേരള കോൺഗ്രസ് എം യൂഡിഎഫ് ൽ നിന്നും പുറത്തുപോയി എന്ന നിരന്തര പ്രചാരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നത്. യൂഡിഎഫിൽ നിന്നും കേരള കോൺഗ്രസ് എംനെ ഏകപക്ഷീയ മായി ചതിച്ച് ഗൂഢാലോചനകൾ നടത്തി പുറത്താക്കുകയായിരുന്നു എന്ന സത്യത്തെ എല്ലാകാലവും മൂടിവെക്കാനുള്ള തത്രപ്പാടാണ് യു.ഡി.എഫ് കേ ന്ദ്രങ്ങളിലെ ചിലർ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.
വീക്ഷണം പത്രത്തിൻ്റെ മുഖപ്രസംഗത്തിൽ മാണി സാറിനെക്കുറിച്ച് പറയുന്ന വാക്കുകളെ കേരളീയ പൊതുസമൂഹം അവജ്ഞയോടെ മാത്രമേ കാണുകയുള്ളൂ. കാരണം മുൻപ് മാണി സാറിനോ ട് കാണിച്ച നെറികേട് അദ്ദേഹത്തിൻ്റെ ആത്മകഥ യിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സമയം പോ ലെ കോൺഗ്രസ്സ് നേതാക്കൾ അത് വായിക്കുന്നത് നല്ലതാണ്. ചരൽ കുന്ന് പ്രസംഗത്തിലും മാണിസാർ യു.ഡി.എഫിൽ നിന്നും ഉണ്ടായ തിക്താനുഭവങ്ങൾ എണ്ണിയെണ്ണി വിവരിച്ചത് കേരള കോൺഗ്രസ്സിനെ സ്നേഹിക്കുന്ന ഒരു പ്രവർത്തകനും മറക്കുകയി ല്ല.അത്രയ്ക്ക് കൊടും ചതിയും മാന്യതയില്ലാത്ത പ്രവർത്തിയുമാണ് ചില മുൻനിര കോൺഗ്രസ്റ്റ് നേതാക്കന്മാരിൽ നിന്നും മാണി സാറിന് ഏറ്റുവാങ്ങേണ്ടി വന്നത്.
യൂ.ഡി.എഫ് എന്ന സംവിധാനം കെഎം 20 ണിസാർ അടക്കമുള്ള നേതാക്കൾ ചേർന്ന് രൂപീക രിച്ചപ്പോൾ ഇപ്പോൾ കോൺഗ്രസ്സിൻ്റെ പല നേതാ ക്കൾക്കും വള്ളിനിക്കർ പോലും ഇടാതെ നടക്കു ന്ന പ്രായമാണുണ്ടായിരുന്നതെന്ന് അവരിൽ പല രും മറന്നുപോകുന്നു. പക്ഷേ പിന്നിൽ നിന്നും കു ത്തി വീഴ്ത്താൻ ശ്രമിച്ചവരെയും രാഷ്ട്രീയമായി രള കോൺഗ്രസിനെ ഇല്ലായ്‌മ ചെയ്യാൻ പരിശ്രമി ച്ചവാരയും കേരള കോൺഗ്രസ് എം പ്രവർത്ത കർ മറന്നിട്ടില്ല. മറക്കുകയുമില്ല
കേരളത്തിൽ അധ്വാനവർഗ്ഗ രാഷ്ട്രീയ ഭൂമിക ഒരുക്കി കർഷകരുടെയും സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായിരുന്ന കെ.എം മാണിസാർ ഈ ലോകത്ത് നിന്നും വിടവാങ്ങി മണിക്കുറുകൾക്കു ഇളിൽ പാർട്ടി പിടിച്ചെടുക്കാൻ ശ്രമിച്ചവർക്ക് പിന്നിൽ ഏതൊക്കെ കോൺഗ്രസ്സ് മുഖങ്ങളായിരുന്നു രുങ്ങി നിന്നിരുന്നതെന്നും കേരള കോൺഗ്രസ് എംപ്രവർത്തകർ മറക്കുകയില്ല.
മാണി സാറിന്റെ വിയോഗത്തോടെ കേരള കോൺഗ്രസ് എം ഇല്ലാതാകുമെന്ന് മനക്കോട്ട കെട്ടിയവർക്കൊക്കെ തിരിച്ചടികൾ നൽകി കൊണ്ടാണ് കേരളത്തിലെ അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി കേരള കോൺഗ്രസ് എം ഇപ്പോൾ നില നിൽക്കുന്നത്. മാണി സാറിൻ്റെ ദേഹവിയോഗം സംഭവിച്ച ഏപ്രിൽ 9-ൽ എല്ലാവർഷവും കോട്ടയത്തെ കെ.എം മാണി സ്മൃതി സംഗമ വേദിയിലേക്ക് ഒഴുകിയെത്തുന്ന ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ചെയർമാൻ ജോസ് കെ മാണിയുടെ നേ തൃത്വത്തിൽ ഉറച്ച രാഷ്ട്രീയ നിലപാടുള്ള രാഷ്ട്രീയ പാർട്ടിയായി കേരള കോൺഗ്രസ് എം നെ കേരള രാഷ്ട്രീയത്തിലെ അജയ്യ ശക്തിയായി നിലനിർത്തുന്നത്. ഈ യാഥാർത്ഥ്യം മനസ്സിലാക്കിയുള്ള വേവലാതികളാണ് വീക്ഷണത്തിന്റെ മുഖപ്രസംഗ രൂപത്തിൽ പുറത്തുവന്നത്
2020 ജൂൺ 29 ന് യു ഡി എഫ് കൺവീനർ ബെന്നിബഹന്നാൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് കേരളകോൺഗ്രസ് എം നെ യു.ഡി.എ ഫിൽനിന്നു പുറത്താക്കിയതായി വാർത്താക്കുറിപ്പ് ഇറക്കിയത്. “ജോസ് കെ മാണി വിഭാഗത്തിന് യൂഡി.എഫിൽ തുടരാൻ അർഹതയില്ലെന്ന പ്രഖ്യാപനം പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ നട ത്തിയത് ഇന്നും ചരിത്രത്തിൻന്റെ ഭാഗമായി ഉണ്ട് യൂഡിഎഫ് എന്ന പ്രസ്ഥാനത്തെ കെട്ടിപ്പെടുക്കുന്ന തിൽ നിർണ്ണായക പങ്ക് വഹിക്കുകയും മൂന്ന് പതിറ്റാണ്ടിലേറെ യു.ഡി എഫിൻ്റെ പരാജയത്തിനും വിജയത്തിനും ഒപ്പം നിന്ന കെ.എം മാണിസാറിന്റെ പാർട്ടിയെ കേവലമൊരു ലോക്കൽ ബോഡി പദവിയുടെ പേരിൽ ബാലിശമായ ന്യായവാദങ്ങൾ പറഞ്ഞുകൊണ്ടാണ് നിർദ്ദയം ആസൂത്രിത ഗൂഢാലോ ചനയുടെ ഫലമായി പടിയടച്ച് പുറത്താക്കിയത്.
മാണിസാറിന്റെ കാലം കഴിഞ്ഞാൽ ആ പാർ ട്ടി പിന്നെയുണ്ടാവില്ല എന്നൊരു കണക്കുകൂട്ടലും ഈ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു. എന്നാൽ സംഭവിച്ചതോ മറിച്ചായിരുന്നു. യൂ ഡി എഫിൽ നിന്നും കേരള കോൺഗ്രസ് എം പോയതോടെ യൂഡിഎഫ് തകർന്നു. കോട്ടയം ജില്ലാ പഞ്ചായത്തുൾപ്പെടെ ത്രിതലപഞ്ചായത്ത് സംവിധാനമെല്ലാം എൽ എ.ഡി എഫ് തൂത്തുവാരി കേരളത്തിൽ രണ്ടാം പിണറായി സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തി. കേരള നിയമസഭ യുടെ ചരിത്രത്തിലും അതൊരു റിക്കാർഡായി. രണ്ടാം പിണറായി സർക്കാരിൻ്റെ മുന്നേറ്റത്തിൽ നിർണ്ണായക ചാലകശക്തിയായി മാറുവാൻ കേരളാ കോൺഗ്രസ് എം നു കഴിഞ്ഞുവെന്നതും വീക്ഷണവും കോൺഗ്രസ്സും സമയംപോലെ പരിശോധിക്കുന്നത് നല്ലതാണ്.
1980 -82 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധിക്കെതിരെ പ്രതിഷേധിച്ച് എ.കെ.ആന്റണി വിഭാഗം ഇടതു മുന്നണിയിലെത്തിയപ്പോൾ ഒപ്പം മാണിസാറും ഉണ്ടായിരുന്നു. ഇ കെ നായനാർ സർക്കാരിൽ കെ.എം.മാണി ധനകാര്യനിയമ മന്ത്രിയുമായിരുന്നു.
വീക്ഷണം പത്രവും അതിൻ്റെ പിന്നിൽ പ്ര വർത്തിക്കുന്നവരും കോൺഗ്രസ് നേതാക്കളും മിനിമം ചരിത്രബോധം സൂക്ഷിക്കുന്നത് നന്നായിരിക്കും അല്ലെങ്കിൽ കാലം അടയാളപ്പെടുത്തുന്ന നിങ്ങളുടെ സ്ഥാനം ചരിത്രത്തിൻ്റെ ചവിറ്റ് കൊട്ടയിലായിരിക്കും.