Kerala

മധ്യ തിരുവിതാംകൂറിൽ രാവിലെ മുതൽ കനത്ത മഴ

കാലാവസ്ഥ കേന്ദ്രം പറഞ്ഞ പോലെ തന്നെ മധ്യ തിരുവിതാംകൂറിൽ അതിരാവിലെ തന്നെ കനത്ത മഴ തുടങ്ങി.കോട്ടയം ;പത്തനംതിട്ട ;ഇടുക്കി ജില്ലകളിലാണ് മഴ പെയ്തു കൊണ്ടിരിക്കുന്നത് .അതുകൊണ്ടു തന്നെ വ്യത്യസ്ത മത വിഭാഗങ്ങളുടെ രാവിലെയുള്ള ആരാധനയ്ക്കും ആളുകൾ നന്നേ കുറവായിരുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ (2024 മേയ് 19, 20) കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്രമായ മഴയായി (Extremely Heavy Rainfall) കണക്കാക്കുന്നത്.

ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ശനിയാഴ്ച (മേയ് 18) മഞ്ഞ അലെർട്ടും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ മേയ് 21, 22 തീയതികളിൽ ജില്ലയിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 21ന് ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top