Kerala
കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു
പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. മെയ്19 മുതൽ 23 വരെ രാത്രി ഏഴ് മണിക്ക് ശേഷം പത്തനംതിട്ടിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചതായാണ് അറിയിപ്പ്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ല വിട്ടു പോകരുതെന്ന് കളക്ടർ നിർദേശം നൽകി.
ഗവി ഉൾപ്പെടെ വിനോദസഞ്ചാര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു. ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന് വേണമെങ്കിൽ ആളുകളെ ഒഴിപ്പിക്കുമെന്നാണ് അറിയിപ്പ്.